24 April Wednesday
വണ്ടൻമേട്ടിൽ ചേരിപ്പോര്

സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ടഭ്യർഥനയുമായി യുഡിഎഫ് ബ്ലോക്ക് സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
വണ്ടൻമേട്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അന്തിമഘട്ടത്തിലേക്ക്‌ നീങ്ങുമ്പോൾ യുഡിഎഫിനുള്ളിലെ അനൈക്യവും പൊട്ടിത്തെറിയും പരസ്യമായി. ബ്ലോക്ക് പഞ്ചായത്ത് കൊച്ചറ ഡിവിഷനിൽനിന്ന്‌ കോൺഗ്രസുകാരിയായ പഞ്ചായത്ത്‌മുൻ പ്രസിഡന്റാണ്‌  വണ്ടൻമേട്‌ പഞ്ചായത്ത്‌ ആറാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന വിമതസ്ഥാനാർഥിക്കുവേണ്ടി വോട്ടുതേടുന്നത്‌. ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പി ജെ ജോസഫിന്റേതാണ്‌. 
കോൺഗ്രസ് ബ്ലോക്ക്‌ സ്ഥാനാർഥിയും പ്രവർത്തകരും വിമതനുവേണ്ടി വോട്ടുതേടുന്നതിൽ ജോസഫ്‌ വിഭാഗത്തിന്‌ അമർഷമുണ്ട്‌. സ്വതന്ത്രനായി മത്സരരംഗത്തെത്തിയതിനു പിന്നാലെ മുൻ മണ്ഡലം സെക്രട്ടറി കോൺഗ്രസ് വിട്ടതായി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാർടിവിട്ട നേതാവിനായി വോട്ടുതേടി യുഡിഎഫിന്റെ ബ്ലോക്ക് സ്ഥാനാർഥിയും പ്രവർത്തകരും രംഗത്തെത്തിയത് കോൺഗ്രസ്‌ പ്രവർത്തകർക്കിടയിലും ചേരിതിരിവുണ്ടായി. 
വണ്ടൻമേട്ടിലെ യുഡിഎഫ് ചേരിപ്പോര് കൂടുതൽ ശക്തമാകുന്നതിന്റെ മറ്റൊരു നേർസാക്ഷ്യമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോർജ് ഉതുപ്പ് മത്സരിക്കുന്ന 15‐ാം വാർഡിൽ വിമത സ്ഥാനാർഥി രമേശും മത്സരരംഗത്തുള്ളത്. ഐഎൻടിയുസി നേതാവും ദളിത് കോൺഗ്രസ് നേതാവുമായ രാജാ മാട്ടുക്കാരൽ മത്സരിക്കുന്ന 14 ‐ാം വാർഡിൽ കോൺഗ്രസ് വിമതനായി ബിനോയി ജനവിധി തേടുന്നതും ചേരിപ്പോരിന്‌ ആക്കംകൂട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top