25 April Thursday

ഹൃദയത്തിലുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

അഭിമന്യുവിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടശേഷം ഇറങ്ങിയ 
കോടിയേരി ബാലകൃഷ്ണന്റെ കെെപിടിച്ച് പൊട്ടിക്കരയുന്ന അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ(ഫയൽ ചിത്രം)

ഇടുക്കി
ഇടുക്കിയിലെ മനുഷ്യരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജനനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‌ നാനാമേഖലയിലുള്ളവരുടെ ആദരാഞ്ജലി. ജില്ലയുടെ ഏത്‌ പ്രശ്‌നങ്ങളിലും ജാഗ്രതയോടെ ഇടപെട്ടിരുന്നു. എല്ലാ നേതാക്കളോടും പ്രവർത്തകരോടുപോലും സ്‌നേഹബന്ധം പുലർത്തി.  വിവിധ ഘട്ടങ്ങളിൽ ജില്ലയിൽ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളിലും ക്യാമ്പയിനിലും നിറചിരിയോടെ എത്തി.  മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്ന ആശങ്കയുടെ നാളുകളിലും ഓടിയെത്തി. ആഭ്യന്തര മന്ത്രിയായിരുന്ന 2010 ലാണ്‌ മറ്റ്‌ മന്ത്രിമാരേയും കൂട്ടി മുല്ലപ്പെരിയാറിലെത്തിയത്‌. അഭിമന്യൂ  രക്തസാക്ഷിയായപ്പോൾ വട്ടവടയിലെത്തി മാതാപിതാക്കൾക്ക്‌ സാന്ത്വനം പകർന്നു. 2018 ജൂലൈ 23ന്‌ വട്ടവടയിലെത്തുകയും അഭിമന്യവിന്റെ കുടുംബത്തിന്‌ പാർടി നിർമിച്ചു നൽകിയ വീടിന്‌ തറക്കല്ലിടുകയും ചെയ്‌തത്‌. 2022 ജനുവരിയിൽ കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ്‌ അവസാനമായി എത്തിയത്‌. ഇടുക്കിയുടെ സങ്കീർണമായ ഭൂപ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹരിക്കാൻ ഏറെ ശ്രദ്ധയും ജാഗ്രതയും കാട്ടി. തോട്ടം തൊഴിലാളി പ്രശ്‌നം പരിഹരിക്കാനും ചർച്ചചെയ്യാനും തോട്ടം മേഖലകളിൽ പാഞ്ഞെത്തി. ജില്ലയോടും ജനതയോടും നേതാക്കളോടും ഏറെ വൈകാരികത പുലർത്തിയിരുന്ന ജനപ്രിയ നേതാവിന്റെ  വേർപാടിൽ ഇടുക്കിയും കണ്ണീരണിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൗനജാഥ നടത്തി. 
കോടിയേരിയുടെ വേർപാടിൽ എൻസിപി അനുശോചിച്ചു. മതനിരപേക്ഷ കേരളത്തിന്‌ തീരാനഷ്ടമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. കോടിയേരിയുടെ വിയോഗത്തിൽ കേരള  സ്‌റ്റേറ്റ്‌ ബാർബർ ബ്യൂട്ടീഷ്യൻ വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ടി ജി നാരായണൻ അനുശോചിച്ചു. സംഘടന രൂപീകരിക്കാൻ ആവശ്യമായ മാർഗനിർദേശം നൽകിയിരുന്നതായും നാരായണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top