25 April Thursday

കോടിയേരിയുടെ സ്നേഹവായ്‌പ്‌ 
അഞ്ചുനാടിനോടും

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
മറയൂർ
സഹ്യപർവതത്തിന്റെ കിഴക്കൻ പ്രദേശമായ മറയൂർ മേഖലയുടെ ടൂറിസം വികസനത്തിന് ആദ്യമായി ഫണ്ട് അനുവദിച്ചത് കോടിയേരി ബാലകൃഷണനായിരുന്നു എന്നത് മറയൂർ ജനത നന്ദിപൂർവം സ്‌മരിക്കുന്നു. 2006 കാലത്ത് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ മറയൂർ പൊലീസ് സ്റ്റേഷനായി നിർമിച്ച കെട്ടിടോദ്ഘാടനത്തിനായി എത്തിയപ്പോൾ പ്രദേശത്തിന്റെ ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്‌തു. വനസംരക്ഷണ സമിതികൾ മുഖേന ടൂറിസം പദ്ധതികൾ നടപ്പാക്കാൻ 23 ലക്ഷം രൂപ അനുവദിച്ചിരുന്നു.  ഇത് ഉപയോഗപ്പെടുത്തി ട്രക്കിങ്‌  ആരംഭിച്ചിരുന്നു. മറയൂർ പ്രമുഖ ടൂറിസ്റ്റ കേന്ദ്രമായി ഉയരുന്നതിനുള്ള ആദ്യ ചുവടുവയ്പ്പുകൾ കൊടിയേരി ബാലകൃഷ്ണന്റെ കാലത്തായിരുന്നു. അതിർത്തി മേഖലയിലുള്ള പൊലീസ് സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനത്തിനൊപ്പം പുതിയ വാഹനങ്ങളും അനുവദിച്ചു. 
പാർടി ഓഫീസ്‌ ഉദ്‌ഘാടനം
2016 ഒക്ടോബറിൽ മറയൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയതും പ്രിയ സഖാവായിരുന്നു. ആയിരക്കണക്കിന് പേരാണ് കോടിയേരിയെ സന്ദർശിക്കാനും ചർച്ച നടത്താനും എത്തിയത്. വന്യജീവി ശല്യത്താൽ നട്ടം തിരിയുന്ന മറയൂർ നിവാസികളുടെ ദുഖങ്ങളും പ്രയാസങ്ങളും മനസിലാക്കി രൂക്ഷമായ ഭാഷയിലാണ് മറയൂർ നിവാസികൾക്കായി കോടിയേരി സംസാരിച്ചത്‌. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാതെ വനംവകുപ്പാണ് പുലിമുരുകന്മാരെ സൃഷ്ടിക്കുന്നതെന്നാണ് കോടിയേരി മറയൂർ നിവാസികൾക്കായി സംസാരിച്ചപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു. 
 എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനും വീടിന്റെ നിർമാണത്തിനായി തറക്കല്ലിടുന്നതിനും കോടിയേരി എത്തിയിരുന്നു.   കോടിയേരിയുടെ വേർപാട്‌ അഞ്ചുനാട് നിവാസികൾക്ക് അവിശ്വസനീയമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top