25 April Thursday

രാജാക്കാട് ഗവ. എച്ച്‌എസ്‌എസിന്‌ 
മൂന്നുനില മന്ദിരമായി; താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

രാജാക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പുതിയ മന്ദിരത്തിന്റെ താക്കോൽ അധികൃതർ ഏറ്റുവാങ്ങുന്നു

രാജാക്കാട്
രാജാക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമാണം പൂർത്തിയാക്കിയ പുതിയ മന്ദിരത്തിന്റെ താക്കോൽ സ്‌കൂൾ അധികൃതർ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച മൂന്നുകോടിയും 11 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടും വിനിയോഗിച്ചാണ്‌ മൂന്നു നിലകളിലായി 16 ക്ലാസ് മുറികളടങ്ങിയ സ്കൂൾമന്ദിരം നിർമിച്ചത്‌. വാപ്കോസിന്റെ മേൽനോട്ടത്തിൽ മൂവാറ്റുപുഴ സ്വാതി കൺസ്‌ട്രക്ഷൻ കമ്പനിയാണ് ഒരു വർഷത്തിനകം മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്‌.
    പിടിഎ പ്രസിഡന്റ്‌ എ ഡി സന്തോഷ്, പ്രിൻസിപ്പൽ ഇ ആർ മിനി, പ്രഥമാധ്യാപിക എൻ പി ഹനീഫ എന്നിവർ ചേർന്ന് താക്കോലും മറ്റ്‌ രേഖകളും വാപ്കോസ് എൻജിനിയർ വിഷ്ണുവിൽനിന്ന്‌ ഏറ്റുവാങ്ങി. പ്ലസ് ടു സീനിയർ അധ്യാപകൻ പി സി പത്മനാഭൻ, സീനിയർ അസിസ്റ്റന്റ്‌ സിന്ധു ഗോപാലൻ, കെ കെ രാജൻ, വി കെ ആറ്റ്‌ലി, മിനി ബേബി, ജിതിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top