19 April Friday

റോഡ്‌ അറ്റകുറ്റപ്പണിക്ക്‌ മുറവിളി; മൂന്നാർ പഞ്ചായത്ത്‌ അധികാരികൾ ഉറക്കത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

മൂന്നാർ കോളനി റോഡ് തകർന്ന നിലയിൽ

മൂന്നാർ
മൂന്നാർ കോളനി റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമായി. മൂന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണ് ഒരു വർഷമായി പലയിടത്തും പൊട്ടിപ്പാളിഞ്ഞു കിടക്കുന്നത്‌. ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള റോഡാണിത്‌. നിരവധി ഹോം സ്റ്റേകളും കോട്ടേജുകളുമുണ്ട്. ദിവസേന നിരവധി വാഹനങ്ങളും സഞ്ചരിക്കുന്നു.
കോളനിയിൽ സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപം എസ് വളവിൽ റോഡിന്‌ നടുവിൽ വൻ ഗർത്തമാണ്‌. ഗോഡൗണിലേക്കുള്ള ചരക്കുവാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്. കുഴികളിൽ ചാടി ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നു. റോഡ്‌ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു), ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ റോഡും ഉപരോധിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top