26 April Friday

ആരവങ്ങളില്ലാതെ ചീയപ്പാറ വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
 അടിമാലി 
സഞ്ചാരികളുടെ ആരവമില്ലെങ്കിലും കുതിച്ചുചാടി മനോഹരിയായി ചീയപ്പാറ വെള്ളചാട്ടം. കാലവർഷം കനത്തതോടെ ജലസമൃദ്ധമായ കാട്ടരുവിയിൽ നിന്നുള്ള വെള്ളം പതഞ്ഞ് ചാടുകയാണ്.  പക്ഷെ വെള്ളച്ചാട്ടത്തിന്റെ നയന മനോഹര കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ കാഴചക്കാരില്ല. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട താവളങ്ങളായിരുന്നു ചീയപ്പാറയും വാളറയും.  
 800 അടിയോളം ഉയരത്തിൽ നിന്ന് പല തട്ടുകളായി താഴേയ്ക്കു പതിക്കുന്ന വെള്ളച്ചാട്ടം. തൊട്ടടുത്തു നിന്നു കാണാൻ അവസരം ഏത് സഞ്ചാരിയെയും ഹരംകൊള്ളിക്കുന്നതാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ എത്തിയിരുന്നത്. സെൽഫിയെടുക്കാനും മറ്റും ഇവിടെ വൻ തിരക്കായിരുന്നു. എങ്കിലും സഞ്ചാരികളുടെ വരവും കാത്ത് ചീയപ്പാറ ഒഴുകുകയാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top