25 April Thursday

ഒരു സിനിമ കാണാൻ കൊതിയാകുന്നളിയാ.....

സുധീഷ്‌ സുരേഷ്‌Updated: Monday Aug 3, 2020
 
ശാന്തൻപാറ
വിശാലമായ സ്‌ക്രീനിൽ ചലച്ചിത്രങ്ങൾ പ്രത്യക്ഷപ്പെടാതെയായിട്ട്‌ മാസങ്ങൾ.  എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറക്കുന്ന  പുതിയ സിനിമ റിലീസാകുന്ന വെള്ളിയാഴ്‌ച. ആദ്യഷോയ്ക്ക് ടിക്കറ്റെടുത്ത് ഇടിച്ചുകയറി കാണുന്ന സിനിമാ ഭ്രാന്തന്മാരും ആഴ്ചഅവസാനം തിരക്കുകളൊഴിഞ്ഞ് സിനിമ കാണുന്ന മാറ്റിനി പ്രേമികളുമെല്ലാം കാത്തിരിക്കുകയാണ് തീയറ്റർ വിസ്മയങ്ങളുടെ തിരിച്ചുവരവിനായി.ഓലക്കൊട്ടകയിലെ മോണോ ശബ്ദവിന്യാസംമുതൽ മുതൽ ഡോൾബി വരെയുള്ള വിദഗ്‌ധ സാങ്കേതിക വിദ്യകൾ, സിനിമാസ്കോപ്പുമുതൽ എഴുപത് എം എം സ്ക്രീനുകൾ തീരുന്നില്ല ,  സിനിമയുടെ വിശേഷങ്ങളും ചലിക്കുന്ന അത്ഭുതങ്ങളും. രണ്ട് മണിക്കൂർ പലരും സിനിമയിൽ ജീവിച്ചിരുന്ന ഒരു കാലം.മോഹൻലാൽ കഥാപത്രത്തെ കണ്ടിട്ട് ആവേശംകൂടി ‘അടിക്കെടാ അവനെ’ എന്ന് പറഞ്ഞ മനസ്സിനക്കരെ സിനിമയിലെ കൊച്ചുത്രേസ്യ കൊച്ചായി മാറുന്നവരുമേറെ. നല്ല മാസ്സ് പടം കണ്ട് ഇറങ്ങി, ആ ഹാങ്ങ്‌ ഓവറിൽ പല പഞ്ച് ഡയലോഗുകളും മനഃപാഠമാക്കി പറഞ്ഞുനടന്നിരുന്നു.കൂട്ടുകാരുമൊത്ത് സെക്കന്റ്‌ഷോ കണ്ട് ഇറങ്ങി ബൈക്കിൽ പോകുമ്പോൾ ഉറക്കെ പുതിയ സിനിമയിലെ  പാട്ടുപാടി രസിച്ചിരുന്ന കാലം. ഒരുപാട് സിനിമ ഭ്രാന്തൻമാർ ഉണ്ടായിരുന്നു ഇവിടെ അവരെല്ലാം ഇന്ന് വളരെ നിരാശയിലുമാണ്.എന്റെ അളിയാ ഒരു സിനിമ കാണാൻ കൊതിയാകുന്നെടാ...എന്ന് ഒരു കൂട്ടുകാരൻ പറയുകയുമുണ്ടായി.
പണ്ട് മൂട്ട കടിയും കൊണ്ട് പോയി സിനിമ കണ്ടിരുന്ന ഓലകൊട്ടകകാലത്തിൽ നിന്നും 4 കെ പോലുള്ള തീയറ്ററുകളിലേക്ക് മാറുന്നു പുതിയ സിനിമ ലോകം.  എന്നാൽ ഇന്ന് അവയെല്ലാം പൂട്ടി കിടക്കുകയാണ് ഒരു നിരാശയോടെ അല്ലാതെ ഇപ്പോൾ ഒരു സിനിമ പ്രേമിക്കും തിയറ്ററിനെ പുറത്ത് നിന്ന് നോക്കാൻ കഴിയില്ല.പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് തുടങ്ങുന്ന ശബ്‍ദംമുതൽ ഡയറക്റ്റഡ് ബൈ എന്ന് എഴുതി കാണിക്കുന്നത് വരെ ഒരു രണ്ട് മണിക്കൂർ കഥാപാത്രങ്ങൾക്കൊപ്പം മായികലോകത്തായിരുന്നവരെല്ലാം ദുഃഖത്തിലാണ്.  ഞായറാഴ്ച കുട്ടികളെയും ഭാര്യയെയുംകൂട്ടി ഒരു സിനിമ കാണാൻ പോകുന്നത് ജോലി തിരക്കിൽ നിന്നുള്ള ഒരു സമാധാനം ആയിരുന്നു പലർക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top