27 April Saturday

അഭിമന്യുവിന്റെ ദീപ്‌തസ്‌മരണയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിൽ കൊട്ടക്കാമ്പൂരിൽ രക്തസാക്ഷി മണ്ഡപത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പതാക ഉയർത്തുന്നു

തൊടുപുഴ
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാലാമത് രക്തസാക്ഷി ദിനാചരണം  എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായി സംഘടിപ്പിച്ചു. ജില്ലയിലെ 13 ഏരിയ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അഭിമന്യുവിന്റെ സ്വദേശമായ   വട്ടവടയിൽ സംഘടിപ്പിച്ച പരിപാടി  എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ലിനു ജോസ് അധ്യക്ഷനായി.  എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ രക്തസാക്ഷി മണ്ഡപത്തിൽ  പതാക ഉയർത്തി  അനുസ്മരണ പ്രഭാഷണം നടത്തി.   എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഹസ്സൻ മുബാറക്, കെ വി അനുരാഗ്, ജി ടി അഞ്ജു കൃഷ്ണ , സിപിഐ എം   ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ വിജയൻ, സിജിമോൻ,  അഡ്വ. എ രാജ എംഎൽഎ, കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി,  എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.ശാന്തൻപാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു.  എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ്‌ കിരൺ ജോസഫ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം സഞ്ജീവ് സഹദേവൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി എൻ മോഹനൻ, ജില്ലാകമ്മറ്റിഅംഗം  ടി ജെ ഷൈൻ,  എന്നിവർ പങ്കെടുത്തു. മുട്ടത്ത്‌  വിദ്യാർഥി റാലിയും  സമ്മേളനവും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം  ആദർശ് എം സജി  ഉദ്‌ഘാടനം ചെയ്‌തു. ശ്രീരാഖി, ഷിയാസ്, അപ്സര ആൻറണി എന്നിവർ സംസാരിച്ചു.
തൊടുപുഴയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സലും,  ഇടുക്കിയിൽ എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ധന്യ വിജയൻ, കട്ടപ്പനയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ, പീരുമേട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ്, എലാപ്പാറയിൽ സിപിഐഎം ഏരിയാ സെക്രട്ടറി എം ജെ വാവച്ചൻ, അടിമാലിയിൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് ഷൈജു, നെടുംങ്കണ്ടത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
ഏലപ്പാറയിൽ 
നൈറ്റ്‌ മാർച്ച്‌
അഭിമന്യു രക്തസാക്ഷി ദിനത്തിൽ ഏലപ്പാറയിൽ ഡിവൈഎഫ്ഐ  നേതൃത്വത്തിൽ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു. വർഗീയതക്കും, കോൺഗ്രസ്‌ അക്രമരാഷ്ട്രീയത്തിനുമെതിരെയാണ് നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചത്. പരിപാടി ഡിവൈഎഫ്ഐ  സംസ്ഥാന കമ്മിറ്റി അംഗം  ബി അനുപ് ഉദ്ഘാടനം ചെയ്തു,  പ്രശാന്ത് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ജ്യോതിസ് ചന്ദ്രൻ, പ്രസിഡന്റ് കലേഷ്, റിജോ ആന്റപ്പൻ, എസ് സരിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top