27 April Saturday
വാത്തിക്കുടി ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു

ആരോഗ്യരംഗത്ത് കേരള മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
ചെറുതോണി
ആരോഗ്യരംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടവും ഔഷധസസ്യ ഉദ്യാനനവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളിൽ ഉൾപ്പെടെ ആരോഗ്യ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ശിശുമരണ നിരക്ക് കണക്കുകൾ പരിശോധിക്കുമ്പോൾ  രാജ്യത്തിനാകമാനം നമ്മുടെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനക്ഷമത ബോധ്യപ്പെടും. ആയുർവേദ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളെ തുടർന്ന് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം ആളുകൾ നമ്മുടെ ജില്ല കേന്ദ്രീകരിച്ച് ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിൽ ഐപി വിഭാഗത്തിനും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. 
വാത്തിക്കുടി പഞ്ചായത്തിലെ ജല ബജറ്റും മന്ത്രി പ്രകാശിപ്പിച്ചു. ആയുഷ് ഹെൽത്ത് ആന്‍ഡ് വെൽനസ് സെന്ററും യോഗ പരിശീലന പദ്ധതിയും ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനംചെയ്‍തു. ഫാർമസി ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനംചെയ്‍തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ കെ ബി കൃഷ്ണപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുനിത സജീവ്, സിബിച്ചൻ തോമസ്, ഡിക്ലർക്ക് സെബാസ്റ്റ്യൻ, ജ്യോത്സന ജിന്റോ, വിജി ജോർജ്, ജോസ്മി ജോർജ്,  സുരേഷ് സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. 
 
50 സെന്റില്‍ അത്യാധുനികം
വാത്തിക്കുടി നിവാസികൾ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി വാങ്ങിയ 50 സെന്റ് സ്ഥലത്ത് പഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. പരിശോധന മുറി, ഡോക്ടറുടെ മുറി, യോഗ ഹാൾ, ഫാർമസി, മെഡിസിൻ സ്റ്റോർ റും, കാത്തിരിപ്പ് കേന്ദ്രം, ഒപി ടിക്കറ്റ് കൗണ്ടർ, അടുക്കള, ശുചിമുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top