26 April Friday
സത്രം പദ്ധതി

എൽഡിഎഫ് സർക്കാരിന്റെയും നേതാക്കളുടെയും 
ഇടപെടലിന്റെ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
വണ്ടിപ്പെരിയാർ
വിനോദസഞ്ചാര വികസനത്തിന് വൻ കുതിപ്പേകുന്ന സത്രം എയർസ്ട്രിപ്പ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെയും മുൻ മന്ത്രി എം എം മണിയുടെയും മുൻ എംപി അഡ്വ. ജോയ്സ് ജോർജിന്റെയും ദീർഘവീക്ഷണ കാഴ്ചപ്പാടിന്റെ വിജയം. എയർസ്ട്രിപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയതിന്‌  മുന്നിൽനിന്ന് പ്രവർത്തിച്ചതും ഒന്നാം പിണറായി സർക്കാരും കേന്ദ്ര ഇടപെടൽ നടത്തിയത്‌ ജോയ്സ് ജോർജും ആയിരുന്നു. പദ്ധതി പ്രാവർത്തികമാക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും നൽകിയത് പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജുമോളും. 
2015 -–-16 വർഷത്തിലാണ് നെടുങ്കണ്ടത്ത് എൻസിസി ബറ്റാലിയനും വണ്ടിപ്പെരിയാറ്റിൽ എൻസിസി അക്കാദമിയും അനുവദിച്ചത്. 
 കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറുമാമായി അഡ്വ. ജോയ്സ് ജോർജ് എംപിക്ക് ഉണ്ടായിരുന്ന വ്യക്തിബന്ധമാണ് നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങൾക്ക് മാത്രമായി ഇറങ്ങിയ ഉത്തരവിൽ ഇടുക്കിയിലെ രണ്ട് സ്ഥാപനങ്ങളും അനുവദിക്കുന്നതിന് ഇടയാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരം മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെയും ഇ എസ് ബിജുമോളുടെയും നേതൃത്വത്തിൽ സമയബന്ധിതമായി മഞ്ചുമലയിൽ 20 ഏക്കർ ഭൂമി അനുവദിച്ച് കൈമാറി. 2017 മേയിൽ മുഖ്യമന്ത്രി നിർമാണ ഉദ്ഘാടനം നടത്തി.
എന്നാൽ ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലിനെ തുടർന്ന് പദ്ധതി തടസ്സപ്പെടുത്താൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉൾപ്പെടെ സഹായത്തോടെ നീക്കം നടന്നതിനാൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ഈ ഘട്ടത്തിലും പദ്ധതി പൂർത്തീകരിക്കുന്നതിന്  സർക്കാരും മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള വിവിധ മന്ത്രിമാരും പീരുമേട് എംഎൽഎ വാഴൂർ സോമന്റെയും ഇടപെടലും നിർണായകമായി.
സത്രം പദ്ധതി അനുവദിപ്പിക്കുന്നതിൽ ഇടപെടൽ നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നതായി ജോയ്സ് ജോർജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top