02 May Thursday

ചരിത്രത്തിലേക്ക്‌ പറക്കും
വിനോദസഞ്ചാര മേഖലയും

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കുമളി 
ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്ക്ക് കുതിച്ചുചാട്ടമാകും എയർസ്ട്രിപ്പ്. വർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാൻ പരിശീലനം നൽകാനുമാകും. ഇതിൽ 200 പേർ ഇടുക്കി ജില്ലയിൽനിന്നുള്ളവരായിരിക്കും. കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ എൻസിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ചില തടസ്സങ്ങൾ വന്നതോടെ വൈകി. നിർമാണത്തിന് 12 ഏക്കർ ഭൂമി ആദ്യഘട്ടം അനുവദിച്ചു. പിന്നീട് 15 ഏക്കർകൂടി വേണമെന്ന് എൻസിസി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന കുട്ടികൾക്ക് എൻസിസി നേതൃത്വത്തിൽ വിമാനം പറപ്പിക്കൽ പരിശീലനം നൽകാനുള്ള 650 മീറ്റർ നീളത്തിലുള്ള റൺവേയുടെ ജോലികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. മറ്റ്‌ ജോലികളും പൂർത്തീകരിച്ച് എൻസിസി എയർസ്ട്രിപ്പ് എന്ന സ്വപ്‌നം പൂർണതയിൽ എത്തിക്കുകയാണ് ലക്ഷ്യം. എയർസ്ട്രിപ്പ് റൺവേയുടെ നീളം ആയിരം മീറ്ററായി ഉയർത്തുന്നതിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിന് ശ്രമവും നടക്കുന്നു. വ്യാഴാഴ്ച നടന്ന ട്രയൽ ലാൻഡിങ്ങിന് ശേഷമുള്ള റിപ്പോർട്ട്‌ അടിയന്തരമായി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ചടങ്ങിൽ അഴുത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ്, വണ്ടിപ്പെരിയാർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ഉഷ, എൻസിസി കോട്ടയം വിങ് ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ എസ്‌ ബിജു, 33 കേരള ബറ്റാലിയൻ എൻസിസി നെടുങ്കണ്ടം കമാന്റിങ് ഓഫിസർ കേണൽ എം ശങ്കർ, 33 കേരള ബെറ്റാലിയൻ എൻസിസി നെടുങ്കണ്ടം ലെഫ്റ്റനന്റ് കേണൽ എൻ തോമസുകുട്ടി, ജൂനിയർ വാറന്റ് ഓഫിസർ എസ് ജെ ടിറ്റു, വഴുതക്കാട് എൻസിസി ഡയറക്‌ടറേറ്റ് പിആർഒ സി കെ അജി, എൻസിസി കുട്ടികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top