26 April Friday

സിപിഐ എം ഇടുക്കി, നെടുങ്കണ്ടം ഏരിയ സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 ചെറുതോണി

സിപിഐ എം ഇടുക്കി ഏരിയ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. പ്രതിനിധി സമ്മേളനവേദിയായ അഭിമന്യു നഗറിനു(ചെറുതോണി ടൗൺ ഹാൾ) മുന്നിൽ മുതിർന്ന പാർടിയംഗം സുഹറാ ഹാസീം ദീപശിഖ തെളിച്ചു. തുടർന്ന് സമ്മേളനഹാളിൽനിന്ന്‌ പ്രതിനിധികൾ ചുവപ്പുസേന മാർച്ചിന്റെ അകമ്പടിയോടെ ചെറുതോണി ടൗണിൽ പ്രത്യേകം തയ്യാറാക്കിയ പതാക നഗറിലേക്ക് എത്തി. മുതിർന്ന ഏരിയ കമ്മിറ്റിയംഗം ജി നാരായണൻ നായർ പതാക ഉയർത്തി. തുടർന്ന്‌ പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.   പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ഏരിയ കമ്മിറ്റിയംഗം എസ് ശ്രീകാന്ത് രക്തസാക്ഷി പ്രമേയവും ഇടുക്കി ലോക്കൽ കമ്മിറ്റിയംഗം എം എസ് ശരത്ത്‌ അനുശോചനപ്രമേയവും അവതരിപ്പിച്ചു. മുൻ എംപി ജോയ്സ് ജോർജ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി പി ബി സബീഷ് സ്വാഗതം പറഞ്ഞു. ആദ്യകാല പാർടി പ്രവർത്തകരെയും പാർടിക്കുവേണ്ടി ജയിൽവാസം അനുഷ്‌ഠിച്ചവരെയും സമ്മേളനത്തിൽ ആദരിച്ചു. ഡൽഹി കർഷകസമരത്തിൽ പങ്കെടുത്തവരെയും ത്യാഗനിർഭര പ്രവർത്തനങ്ങൾ നടത്തിയവരെയും എം എം മണി എംഎൽഎ ആദരിച്ചു. 
    സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: റോമിയോ സെബാസ്റ്റ്യൻ(കൺവീനർ), കെ ജി സത്യൻ, പ്രഭാ തങ്കച്ചൻ, കെ എ അലി. മിനിറ്റ്‌സ്‌: എസ് ശ്രീകാന്ത്(കൺവീനർ), സുനിൽ ജേക്കബ്, സി എൻ തങ്കച്ചൻ, പി എസ് സുരേഷ്, ഷൈൻ തോമസ്. ക്രഡൻഷ്യൽ: എം വി ബേബി(കൺവീനർ), ഇ എൻ ചന്ദ്രൻ, കെ ജെ ഷൈൻ, സി എസ് ജയമോൻ, ടോണി കുര്യക്കോസ്. പ്രമേയം: എം ജെ ജോൺ(കൺവീനർ), ജോർജ്‌ പോൾ, ലിസി ജോസ്, കെ യു വിനു, ഡിറ്റാജ് ജോസഫ്, കെ ആർ സജീവ്.
   പ്രതിനിധി സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി ബി സബീഷ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. 
15 ലോക്കൽ കമ്മിറ്റികളിൽനിന്നായി 170 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, വി വി മത്തായി, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
നെടുങ്കണ്ടം
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്‌ പ്രൗഢഗംഭീര തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന ഡി രാധാകൃഷ്ണൻ നഗറിൽ(നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയം) പ്രത്യേകം തയ്യാറാക്കിയ ഇടത്ത്‌ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ പി എം എം ബഷീർ പതാക ഉയർത്തി. നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ രാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥന്റെ അധ്യക്ഷതയിലാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌. ഏരിയ കമ്മിറ്റിയംഗങ്ങളായ എം എ സിറാജുദീൻ രക്തസാക്ഷി പ്രമേയവും രമേഷ്‌ കൃഷ്‌ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി എം ജോൺ സ്വാഗതം പറഞ്ഞു. ആദ്യകാല പാർടി പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. ബാലസംഘത്തിന്റെ നേതൃത്വത്തിൽ സമ്മേളനത്തിന്‌ സ്വാഗതമോതി നൃത്താവിഷ്‌കാരമുണ്ടായി. 
    സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: എൻ കെ ഗോപിനാഥൻ(കൺവീനർ), നിർമ്മല നന്ദകുമാർ, വി സി അനിൽ. പ്രമേയം: എം എ സിറാജുദീൻ(കൺവീനർ), രമേഷ്‌ കൃഷ്‌ണൻ, കെ ഡി ജയിംസ്‌, ജെ പ്രദീപ്‌, ലതാ രാജാജി, പി കെ തങ്കപ്പൻ, തമ്പി സുകുമാരൻ, ആർ ശശിധരൻ. മിനിറ്റ്‌സ്‌: സി രാജശേഖരൻ(കൺവീനർ), വിജയകുമാരി, സി വി ആനന്ദ്‌, ഷോബിൻ ബിനു, കെ പി രാജൻ, ബിജു മാത്യു പുതുശേരി. ക്രഡൻഷ്യൽ: ടി വി ശശി(കൺവീനർ), വി പി ശങ്കരക്കുറുപ്പ്‌, എസ്‌ മോഹനൻ, ഷിജിമോൻ ഐപ്പ്‌, പി ടി ജയചന്ദ്രൻ, സോജൻ ജോസ്‌, വി എസ്‌ ബിനു, ടി ആർ ശശികുമാർ, പി പി സുശീലൻ. പ്രതിനിധി സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ടി എം ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയയറ്റംഗങ്ങളായ കെ വി ശശി, കെ എസ് മോഹനൻ, വി എൻ മോഹനൻ, ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, പി എം എം ബഷീർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 10 ലോക്കൽ കമ്മിറ്റികളിൽനിന്നായി 144 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top