20 April Saturday

നാടിന്റെ മുഖച്ഛായ മാറ്റാൻ...

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

ഒപ്പമുണ്ടാകണം നരിയംപാറ സ്വർണവിലാസത്തെത്തിയ ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആശാ ആന്റണി പ്രദേശവാസികളായ കടയുടമ ഗോപാലകൃഷ്ണനോടും തങ്കമണിയോടും വോട്ട് അഭ്യർഥിക്കുന്നു

 കട്ടപ്പന  

സർക്കാർ നേട്ടങ്ങൾ ഒന്നായി എണ്ണിപ്പറഞ്ഞ്‌ കാർഷിക തോട്ടം മേഖലയുടെ സമഗ്രവികസനത്തിനായി വോട്ടഭ്യർഥിച്ച്‌ ജില്ലാ പഞ്ചായത്ത്‌ ഉപ്പുതറ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ആശാ ആന്റണി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായും പ്രസിഡന്റായും പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ ഓരോ വോട്ടർമാരെയും സമീപിക്കുന്നത്‌. പ്രളയത്തിലും കോവിഡ്‌ മഹാമാരിയിലും സർക്കാരിന്റെ കരുതലും സംരക്ഷണവും ജനങ്ങൾ സ്‌മരിക്കുന്നുണ്ട്. 
  ബ്ലോക്ക്‌ പഞ്ചായത്ത്‌ വളകോട് ഡിവിഷനെ പ്രതിനിധീകരിച്ച ആശ അവസാന രണ്ടുവർഷമാണ്‌ പ്രസിഡന്റായത്‌. പിന്നോക്കമേഖലയിലെ ആയിരക്കണക്കിന്‌ സാധാരണക്കാർക്ക്‌ ആശ്രയമായിരുന്ന ഉപ്പുതറ സിഎച്ച്‌സിയെ മികച്ച ആശുപത്രിയാക്കി മാറ്റിയതിൽ പ്രധാന പങ്കാളിയാണ് ആശ‌. യുഡിഎഫ് ‌അംഗം സിറിയക്‌ തോമസ് ജില്ലാ‌ ഡിവിഷനിൽ കാര്യമായ പ്രവർത്തനം നടത്തിയിരുന്നില്ല. അനുയായികളുള്ള ചില പോക്കറ്റുകളിൽ മാത്രം വികസനമെത്തിച്ചതിലുള്ള അസംതൃപ്‌തി വോട്ടർമാർ ആശയെ ധരിപ്പിക്കുന്നു. തോട്ടം മേഖലയിൽ കാത്തുനിന്ന തൊഴിലാളികളോടും കൃഷിക്കാരോടും സംസാരിച്ചും നാടിന്റെ വികസനത്തിൽ പങ്കാളിയാക്കണമെന്ന്‌ അഭ്യർഥിച്ചാണ്‌ മടക്കം. വോട്ടർമാർ തങ്ങളുടെ അഭിപ്രായവും ആശങ്കകളും പങ്കുവച്ചു. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമപെൻഷനും ഭക്ഷ്യധാന്യ വിതരണവും ആശയുടെ വിജയം സുനിശ്‌ചിതമാക്കുന്നു. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത് കൽത്തൊട്ടി ഡിവിഷൻ സ്ഥാനാർഥി മേഴ്‌സി ജോസഫ്‌, പഞ്ചായത്ത്‌ സ്ഥാനാർഥികൾ, എൽഡിഎഫ്‌ നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top