തൊടുപുഴ
ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം ഇടുക്കി ഡ്രാമ തെറാപ്പി ത്രിദിന പരിശീലനം തുടങ്ങി. തൊടുപുഴയിൽ നടൻ നിഷാന്ത് സാഗർ ഉദ്ഘാടനംചെയ്‍തു. എസ്എസ്‍കെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡി ബിന്ദുമോൾ അധ്യക്ഷയായി. ജില്ലാ നൂതന പരിപാടിയുടെ ഭാഗമായാണ് പരിശീലനം. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ, ജീവിത നൈപുണി വികസനത്തിന് തിയേറ്റർ സാധ്യതകളിലൂടെ പുരോഗതി ഉണ്ടാക്കുകയാണ് ലക്ഷ്യം. സാധാരണ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ക്രമീകരണം. പുതിയ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ പ്രയാസപ്പെടുന്ന കുട്ടികൾ പുതിയ കൂട്ടുകാരെ കണ്ടെത്തുകയും സംഘ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും തുടങ്ങി. വിദ്യാർഥികളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതിനാൽ മേഖലയിൽ തുടർ പരിശീലനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. ഡിപിഒ ആർ മനോജ്, തൊടുപുഴ ബിപിസി എം ആർ അനിൽകുമാർ, കരിമണ്ണൂർ ബിപിസി ടി പി മനോജ്, സിന്ധു ഗോപാൽ, ലാൽ കെ തോമസ് തുടങ്ങിയവർ സംസാരിച്ചു. ഡ്രാമ ആർട്ടിസ്റ്റുകളായ ഗൗതം സുരേഷ്, അദിത് കൃഷ്ണ, സിന്റോ ജോസഫ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കെ പി റിൻസിമോൾ, ജിജോ ജോസ്, ഡോണി പൗലോസ്, ആതിര ദേവരാജ്, ടിജിമോൾ ജോർജ്, പി എസ് ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
തൊടുപുഴ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..