18 December Thursday
ഇടുക്കി ഗവ. നഴ്‍സിങ് കോളേജ്

ആദ്യഘട്ട പ്രവേശനം പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
ചെറുതോണി 
ഇടുക്കി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന നഴ്‍സിങ് കോളേജിലേക്ക് 48 വിദ്യാർഥികൾ ആദ്യഘട്ടത്തിൽ പ്രവേശനമെടുത്തു. മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. ബിഎസ്‍സി നഴ്സിങ് കോഴ്സിലേക്ക് 60 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. എൽബിഎസ് മുഖേന പ്രവേശന പരീക്ഷ നടത്തി സംസ്ഥാനത്തെ വിവിധ കോളേജുകളിൽ പ്രവേശനം നൽകുന്ന പട്ടികയിൽനിന്നാണ് ഇടുക്കിയിലേക്കും പ്രവേശനം. ശേഷിക്കുന്ന 12 സീറ്റുകളിലേക്കും അടുത്തയാഴ്‍ചയോടെ പ്രവേശനം പൂര്‍ത്തിയാകും. 
മെഡിക്കൽ കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ ഓഫീസിനോട് ചേർന്ന് ക്ലാസ് റൂമുകൾ, നഴ്സിങ് കോളേജ് ഓഫീസ് എന്നിവയുടെ നിർമാണം പൂർത്തിയാവുകയാണ്. അടിയന്തിര നിർമാണ പ്രവർത്തനങ്ങൾക്കായി നിർമിതി കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 
16ന് ക്ലാസ് ആരംഭിക്കത്തക്കവിധമുള്ള പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വിദ്യാർഥികൾക്കാവശ്യമായ ഹോസ്റ്റൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top