18 April Thursday
കോവിഡ്

പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കംവച്ച്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
വണ്ടൻമേട്ചക്കുപള്ളം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി. 
ചക്കുപള്ളം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിനായി അണക്കര മോണ്ട്ഫോർട്ട് സ്കൂളിന്റെ ഹോസ്റ്റൽ കലക്ടറുടെ നിർദേശപ്രകാരം ഏറ്റെടുത്ത് സജ്ജീകരിച്ചിരുന്നു. ഇതിനുപിന്നാലെ ചില മാധ്യമങ്ങളിൽ മോൺഫോർട്ട് സ്കൂൾ കോവിഡ് സെന്ററാക്കിയതിനെതിരെ പ്രതിഷേധമുയരുന്നു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം ആന്റണി കുഴിക്കാടലിന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിച്ചമച്ചതാണെന്നും പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ലീലാമ്മ വർഗീസ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുന്ന പഞ്ചായത്തിന്റെ ശ്രമങ്ങൾക്ക്‌ തുരങ്കംവയ്‌ക്കാനാണ് ചില കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം. ആരോഗ്യവകുപ്പ് പഞ്ചായത്തിന്റെ വാഹനം ആവശ്യപ്പെട്ട ഘട്ടങ്ങളിലെല്ലാം വിട്ടുനൽകുകയും യാത്രാ ചെലവിനത്തിൽ ലക്ഷങ്ങൾ ഇതിനോടകം പഞ്ചായത്ത്‌ നൽകിയതായും ലീലാമ്മ പറഞ്ഞു.
 എൽഡിഎഫ് മുന്നണി ധാരണപ്രകാരമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ കുപ്രചാരണങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാവ് പരസ്യമായി മാപ്പുപറയണമെന്നും ഭരണസമിതി അംഗങ്ങളായ ലീലാമ്മ വർഗീസ്, തുളസി പ്രദീപ്, ദേവസ്യ ജോസഫ്, വൽസമ്മ ജയപ്രകാശ്, ആശാ സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top