25 April Thursday
ജീപ്പുകൾ കുറയുന്നു

തോട്ടംതൊഴിലാളികൾക്ക് 
ഇരുചക്രവാഹനങ്ങൾ ആശ്രയം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കുമളി
തമിഴ്നാട്ടിൽനിന്നും ഹൈറേഞ്ചിലെ തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് ഇരുചക്രവാഹനങ്ങൾ ആശ്രയമാകുന്നു  ജീപ്പുകളുടെ എണ്ണം കുറയുന്നു. . ബൈക്ക്, സ്കൂട്ടർ എന്നീ വാഹനങ്ങളാണ് ഇപ്പോൾ തൊഴിലാളികൾ ഏറെയും ഉപയോഗിക്കുന്നത് .  സാധാരണതൊഴിലാളികളുമായി എത്തുന്ന വാഹനങ്ങൾ ആളുകളെ കുത്തിനിറച്ച് അപകടകരമായ രീതിയിലാണ് തോട്ടങ്ങളിൽ എത്തിച്ചിരുന്നത്. അമിതവേഗതയും അശ്രദ്ധയും മൂലം നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചതോടെ ഇത്തരം അപകടങ്ങൾ കുറയ്ക്കാനും തൊഴിലാളികൾക്ക് ചെലവ് കുറയ്ക്കാനും കൃത്യ സമയങ്ങളിൽ തൊഴിലിടത്തിൽ എത്തി മടങ്ങാൻ കഴിയുന്നതായും ഇവർ പറയുന്നു
ആനവിലാസം, പുറ്റടി, കമ്പംമെട്ട്, കുമളി, വെള്ളാരംകുന്ന്, പത്തുമുറി തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസവും തമിഴ്നാട്ടിൽനിന്നും എത്തുന്നത്. മുമ്പ് വാഹനങ്ങളിൽ എത്തിക്കുന്ന തൊഴിലാളികളുടെ ഉടമയിൽ നിന്നും ഇടനിലക്കാർ കമീഷൻ വാങ്ങിയിരുന്നതായും പറയുന്നു. തൊഴിലാളികളുമായെത്തുന്ന വാഹനങ്ങളുടെ അമിതവേഗത തുടർച്ചയായ അപകടങ്ങൾക്കും നിരവധി മരണങ്ങൾക്കും ഇടയാക്കിയിരുന്നു. ഇരുചക്രവാഹനങ്ങളിൽ  രണ്ടുപേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതിനാൽ തൊഴിലാളികൾക്ക് ഇത് ലാഭകരമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top