16 April Tuesday
പെരുവന്താനം പഞ്ചായത്ത് വാർഷിക പദ്ധതി

ജില്ലാ ആസൂത്രണസമിതി 
പുനഃപരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
ഏലപ്പാറ 
പെരുവന്താനം പഞ്ചായത്തിന്റെ 2023– -2024 വാർഷികപദ്ധതിയ്ക്ക് ജില്ലാ ആസൂത്രണസമിതി പുനഃപരിശോധനയ്ക്കായി മാറ്റും. പഞ്ചായത്തിന്റെ വാർഷിക പദ്ധതി തയ്യാറാക്കിയതിൽ സർക്കാർ ഉത്തരവുകൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. ചട്ടവിരുദ്ധമായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.  പ്രതിപക്ഷഅംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ള ന്യൂനതകൾ പരിശോധനയ്ക്ക്  വിധേയമാകും. 
2023 മാർച്ച് 17 ന് പഞ്ചായത്ത് അംഗം വി എൻ ജാൻസിയുടെ അധ്യക്ഷതയിലാണ്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നത്. റോഡ്ഫണ്ട് വിനിയോഗം സംബന്ധിച്ചാണ് ഭരണസമിതിയും പ്രതിപക്ഷവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായത്. 14 വാർഡുകളെയും ഒരുപോലെ കണ്ടുകൊണ്ട് തകർന്നുകിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ ഫണ്ട് വിനിയോഗിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ഭരണസമിതി അംഗീകരിച്ചില്ല. 1.58 കോടിയുടെ റോഡ് ഫണ്ട് വികസനകാര്യ സ്ഥിരംസമിതി യോഗ തീരുമാനപ്രകാരം 14 വാർഡുകളിലായി 7,98,785 രൂപ വീതം തുല്യമായി വിഹിതം നൽകണമെന്ന ശുപാർശയാണ് ജനറൽ കമ്മിറ്റി മുമ്പാകെ നൽകിയത്. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റിന്റെ പിടിവാശി കാരണം ശുപാർശ അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ  ജില്ലാ ആസൂത്രണ സമിതിക്കുമുന്നിൽ പരാതിനൽകുകയായിരുന്നു. വാർഷിക പദ്ധതിയുടെ ഭാഗമായി നൽകിയ രേഖകൾ പലതും വ്യാജമാണ്. ചട്ടവിരുദ്ധമായ രീതിയിൽ വാർഷിക പദ്ധതി തയ്യാറാക്കിയ യുഡിഎഫ് ഭരണസമിതിയുടെ സ്വജനപക്ഷപാതവും അഴിമതിക്കുമെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സിപിഐ എം അംഗങ്ങൾ പഞ്ചായത്തിൽ നടത്തിയ പ്രതിഷേധവും ഉയർത്തിയ അഴിമതി ആരോപണവുമെല്ലാം ജില്ലാ ആസൂത്രണസമിതി പരിശോധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top