20 April Saturday

മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ നിയമസഭാസമിതിയെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
മൂന്നാർ 
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി മൂന്നാറില്‍ സിറ്റിങ്ങ് നടത്തി.വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും പരാതികള്‍ സ്വീകരിച്ചു.  മൂന്നാര്‍  പഞ്ചായത്ത് ഹാളിലായിരുന്നു സമിതി സിറ്റിങ് നടത്തിയത്. തുടർന്ന് വിവിധ വകുപ്പുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം ചേരുകയും ചെയ്തു. 
 മുതിർന്നവരുടെ പെന്‍ഷന്‍ പ്രശ്നങ്ങള്‍, ചികിത്സാ സൗകര്യത്തിന്റെ കുറവ്,  യാത്രാപ്രശ്നം, പകല്‍വീട് സ്ഥാപിച്ചിരിക്കുന്നതിലെ അപാകം തുടങ്ങിയവിഷയങ്ങളാണ് സമിതി പരിശോധിച്ചത്. ചില നിര്‍ദ്ദേശങ്ങളും പരാതികളും ലഭിച്ചതായും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും സിമിതി ചെയര്‍മാന്‍ കെ പി മോഹനന്‍ എംഎല്‍എ പറഞ്ഞു. 
യോഗാനന്തരം സമിതി ദേവികുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സമിതി ചെയര്‍മാനെ കൂടാതെ, സമിതിഅംഗങ്ങളും എംഎല്‍എമാരുമായ സി കെ ഹരീന്ദ്രന്‍, ടി ജെ വിനോദ്, ജോബ് മൈക്കിള്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വാഴൂര്‍ സോമന്‍, കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, സമിതി ഡെപ്യൂട്ടി സെക്രട്ടറി എം ജയശ്രീ  തുടങ്ങിയവരായിരുന്നു സിറ്റിങ്ങിലും സന്ദര്‍ശനത്തിലും പങ്കെടുത്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top