25 April Thursday

സിപിഐ എം ഇടുക്കി, നെടുങ്കണ്ടം ഏരിയ സമ്മേളനങ്ങൾ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
ചെറുതോണി/ നെടുങ്കണ്ടം
സിപിഐ എം ഇടുക്കി, നെടുങ്കണ്ടം ഏരിയ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കമാകും. രാവിലെ ഒമ്പതിന്‌ അഭിമന്യു നഗറിൽ(ചെറുതോണി ടൗൺ ഹാൾ) ആരംഭിക്കുന്ന ഇടുക്കി ഏരിയ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്‌ഘാടനംചെയ്യും. ഏരിയ സെക്രട്ടറി പി ബി സബീഷ് പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, വി വി മത്തായി, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. 
   കീരിത്തോട്ടിൽനിന്ന്‌ ഡിറ്റാജ് ജോസഫ് ക്യാപ്‌റ്റനായുള്ള ദീപശിഖാറാലി ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു ഉദ്‌ഘാടനംചെയ്തു. പതിനാറാംകണ്ടത്ത് പി ഭാസ്കരന്റെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ എം ജെ ജോൺ ക്യാപ്‌റ്റനായുള്ള പതാകജാഥ ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യനും ഉദ്‌ഘാടനംചെയ്തു. 
   ഇരുജാഥകളും ചൊവ്വ വൈകിട്ട്‌ സമ്മേളന നഗരിയിലെത്തി. സമ്മേളനത്തിന്റെ പ്രചാരണാർഥം ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ടൗട്ട്‌ മത്സരം റോമിയോ സെബാസ്റ്റ്യൻ ഉദ്‌ഘാടനംചെയ്തു. വിദ്യാർഥിസംഗമം ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി നിഷാന്ത് വി ചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ഓൺലൈൻ സർഗസംഗമവും സംഘടിപ്പിച്ചു. 
ഡി രാധാകൃഷ്ണൻ നഗറിൽ(നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയം) രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന നെടുങ്കണ്ടം ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ടി എം ജോൺ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, കെ എസ് മോഹനൻ, വി എൻ മോഹനൻ,  ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ,  പി എം എം ബഷീർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. രണ്ട്‌ സമ്മേളനവും വ്യാഴാഴ്ച സമാപിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top