25 April Thursday
ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണം

ഹൈറേഞ്ച് സംരക്ഷണസമിതി സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
 
നെടുങ്കണ്ടം
ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രസർക്കാരും ഒരുമിക്കണമെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതി രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. സമിതിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത്‌ നടത്തിയ സമരം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
   യോഗത്തിൽ സമിതി രക്ഷാധികാരി ആർ മണിക്കുട്ടൻ അധ്യക്ഷനായി. സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്‌ക്കൽ, എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, മുൻ എംപി ജോയ്‌സ് ജോർജ്, സിപിഐ സംസ്ഥാന കൺട്രോൾ കമീഷനംഗം മാത്യു വർഗീസ്, സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി സി യു ജോയി, ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാൽ, തോമസ് പൊന്നമ്പേൽ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം കിഴക്കേക്കവലയിൽ നടന്ന സത്യഗ്രഹത്തിൽ 101 കർഷകർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top