29 March Friday

കോടിക്കുളത്ത‌് ജോസഫ‌് ഗ്രൂപ്പിനെതിരെ കോൺഗ്രസ‌് വിമതൻ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
 കരിമണ്ണൂർ
കോടിക്കുളം പഞ്ചായത്തിൽ ജോസഫ‌് ഗ്രൂപ്പിന‌് യുഡിഎഫ‌് അനുവദിച്ച സീറ്റിൽ കോൺഗ്രസ‌് വിമതൻ. ഐരാമ്പിള്ളി വെസ‌്റ്റ‌് 10–--ാം വാർഡിലാണ‌് കോൺഗ്രസ‌് വിമതൻ സ്വതന്ത്രനായി രംഗത്തുള്ളത‌്. 13 വാർഡുകളുള്ള പഞ്ചായത്തിൽ നാല‌് സീറ്റുകളാണ‌് ജോസഫ‌് ഗ്രൂപ്പിന‌് നൽകിയത‌്. ഒരു സീറ്റ‌് ല‌ീഗിനുമാണുള്ളത്‌. ഇവിടെ എട്ടു സീറ്റുകളാണ‌് കോൺഗ്രസ‌് മത്സരിക്കുന്നത്‌. 
കഴിഞ്ഞ ഭരണസമിതിയിൽ എൽഡിഎഫിനൊപ്പംനിന്ന‌് വിജയിച്ച പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റായിരുന്ന ജോസ‌് മാഞ്ചേരിൽ ജോസഫ‌് ഗ്രൂപ്പിൽ ചേർന്ന‌് യുഡിഎഫിന്റെ ഭാഗമായി എട്ടാം വാർഡിൽ മത്സരരംഗത്ത്‌ എത്തിയതിൽ ജോസഫ‌് ഗ്രൂപ്പിനും കോൺഗ്രസ‌് പ്രവർത്തകർക്കും ശക്തമായ എതിർപ്പുണ്ട‌്. പഞ്ചായത്ത‌് തെരഞ്ഞെടുപ്പോടെ ജോസഫ‌് ഗ്രൂപ്പിനെ കളത്തിന‌് വെളിയിലാക്കാനുള്ള തന്ത്രമാണ‌് കോൺഗ്രസ‌് മെനയുന്നത‌്. ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ പഞ്ചായത്തായ കോടിക്കുളത്ത‌് അഞ്ച‌് വാർഡുകളിൽ ബിജെപിക്ക‌് സ്ഥാനാർഥികളെ നിർത്താനായിട്ടില്ല. 
ഗ്രൂപ്പ‌് പോരുമൂലമാണ‌് സ്ഥാനാർഥികൾ ഇല്ലാതെ പോയതെന്നാണ‌് സംസാരം. ഏഴു വാർഡുകളിൽ പേരിന‌് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളതല്ലാതെ പ്രചാരണം കൊഴുപ്പിക്കാൻ ഇതുവരെ തയ്യാറായിട്ടുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top