20 April Saturday

വിമതയെ പുറത്താക്കിയെന്ന്‌ ജോസഫ്‌; കളി വേറെയെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
തൊടുപുഴ
കോൺഗ്രസിനെതിരെ വിമതസ്ഥാനാർഥിയായി കളത്തിലിറക്കിയ ഇടവെട്ടി പഞ്ചായത്തിലെ മുൻ വൈസ്‌ പ്രസിഡന്റിനെ പ്രതിഷേധം ഉയർന്നതോടെ ‘പുറത്താക്കി’ ‌കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം. ഇടവെട്ടി പഞ്ചായത്ത് മുൻ വൈസ്‌‌ പ്രസിഡന്റ്‌ ബീന വിനോദിനെ പുറത്താക്കിയതായാണ്‌ പത്രക്കുറിപ്പ്‌. ജോസഫ്‌ വിഭാഗത്തിന്റെ വിമതനീക്കത്തിൽ കോൺഗ്രസിൽ വ്യാപക പ്രതിഷേധം ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ ‘മുഖം രക്ഷിക്കാൻ’ ഉള്ള നടപടി. 
 എട്ടാം വാർഡിലെ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെയാണ്‌ വിമതയായി ബീന വിനോദ്‌ പത്രിക നൽകിയത്‌. ഔദ്യോഗിക ചിഹ്‌നം നൽകാതെ, ജോസഫ്‌ വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ്‌ ‌ഇവർ മത്സരിക്കാൻ ഇറങ്ങിയത്‌. ഇടവെട്ടിയിൽ ആവശ്യപ്പെട്ട അഞ്ചു‌ സീറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജോസഫിന്റെ വിമതനീക്കം. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഇവർ മത്സരരംഗത്ത്‌  ഉറച്ചുനിന്നു. ഇതോടെ പഞ്ചായത്തിലാകെ കോൺഗ്രസും ജോസഫ്‌ വിഭാഗവും തമ്മിൽ അനൈക്യമായി. ജോസഫ്‌ വിഭാഗത്തിന്റെ നീക്കത്തിന്‌ തിരിച്ചടി നൽകാനും കോൺഗ്രസ്‌ തീരുമാനിച്ചു. ഇതോടെയാണ്‌ വിമതയെ പുറത്താക്കിയതായി ജോസഫ്‌ വിഭാഗം പ്രസ്‌താവന ഇറക്കിയത്‌. പക്ഷെ ഇവർക്ക്‌ പിന്തുണ നൽകി ജോസഫ്‌ വിഭാഗം ഇപ്പോഴും കൂടെയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top