20 April Saturday
വർഗീയ വലതുപക്ഷ അച്ചുതണ്ടിനെതിരെ

പ്രതിരോധം തീർത്ത്‌

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ്‌ –-ബിജെപി വ്യാജ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സിപിഐ അസിസ. സെക്രട്ടറി സത്യൻ മൊകേരി സംസാരിക്കുന്നു

 

കട്ടപ്പന 
ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ്‌ –-ബിജെപി വ്യാജ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും  പ്രതിരോധം തീർത്ത്‌ എൽഡിഎഫ്‌.  നവവികസന പാത വെട്ടിത്തുറന്ന സർക്കാരിനെ കടന്നാക്രമിക്കാനും  മുഖ്യമന്ത്രിയെ അപായപ്പെടുത്താനും  അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ ബഹുജന കൂട്ടായ്‌മ ജനമുന്നേറ്റമായി. യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങളെയും നുണ പ്രചാരണങ്ങളേയും  തുറന്നുകാണിച്ചും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുമുള്ള പ്രതിരോധത്തിന്‌  തോരാ മഴയിലും ആയിരങ്ങൾ ഒഴുകിയെത്തി. ഇല്ലാക്കഥകൾ മെനഞ്ഞ് നാട്ടിൽ സമരാഭാസം നടത്തുന്നവർക്കെതിരെയുള്ള താക്കീതായി എൽഡിഎഫ് ക്യാമ്പയിൻ. ജില്ലയുടെ എല്ലാമേഖലയിലും വികസനത്തിന്റെ പുതുവഴികളാണ്‌  എൽഡിഎഫ് സർക്കാർ തുറക്കുന്നത്. റോഡുകൾ, പാലങ്ങൾ, ഹൈടെക്ക്‌ സ്‌കൂളുകൾ, കൃഷിക്കാർക്ക്‌ പട്ടയം ഉൾപ്പെടെ സർവതല സ്‌പർശിയായ   വികസന പ്രവർത്തനങ്ങളാണ്‌ കുറഞ്ഞ നാളുകൾക്കുള്ളിൽ നാട്ടിലുണ്ടായത്‌. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനും എൽഡിഎഫിനും  മുഖ്യമന്ത്രിക്കുമെതിരെ പുകമറ സൃഷ്ടിക്കാനുമുള്ള ബോധപൂർവ ശ്രമങ്ങളെയും യോഗം തുറന്നുകാട്ടി.  
   നാട്ടിലെങ്ങും അക്രമം നടത്തുന്ന യുഡിഎഫ്, ആർഎസ്എസ്, -- എസ്ഡിപിഐ-, ജമാഅത്തെ ഇസ്ലാമി  കൂട്ടുകെട്ടിനെ ചെറുക്കുമെന്നും  പ്രതിരോധ കൂട്ടായ്‌മ പ്രഖ്യാപിച്ചു. കേരളത്തിന്റെ സമഗ്ര വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും  വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ഭീകര പ്രവർത്തനങ്ങൾക്കെതിരെയും ജാഗ്രത പുലർത്താനും ആഹ്വാനം ചെയ്‌തു. 
 പ്രതികൂല കാലാവസ്ഥമൂലം റാലി ഒഴിവാക്കിയിരുന്നു.  കട്ടപ്പന പഴയബസ്‌റ്റാൻഡിൽ  ആയിരങ്ങൾ പങ്കെടുത്ത  പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം  കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അധ്യക്ഷനായി. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം മാത്യു വർഗീസ്‌ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി  സത്യൻ മൊകേരി, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്‌സ്‌ കോഴിമല, ജനാധിപത്യ കേരളാ കോൺഗ്രസ്‌ വർക്കിങ്‌ ചെയർമാൻ അഡ്വ. പി സി ജോസഫ്‌, വാഴൂർ സോമൻ എംഎൽഎ, നേതാക്കളായ  അഡ്വ. വർഗീസ്‌ മൂലൻ, ബെന്നി മുഞ്ഞേലി, ജോസ്‌ പാലത്തിനാൽ, കെ വി ശശി, റോമിയോ സെബാസ്‌റ്റ്യൻ,പി ജി ഗോപി, മുഹമ്മദ്‌ റിയാസ്‌, സിനോജ്‌ വള്ളാടി, സി യു ജോയി, കെ സലീം കുമാർ, ഇ എസ്‌ ബിജിമോൾ, സി എ ഏലിയാസ്‌, ജോണി ചെരുപറമ്പിൽ, സിബി മൂലേപറമ്പിൽ, വി ആർ സജി, വി ആർ ശശി, മനോജ്‌ എം തോമസ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top