20 April Saturday
തെറ്റിദ്ധാരണയും പുകമറയും

ബഫർസോൺ: സുപ്രീംകോടതി വിധിക്ക്‌ അടിസ്ഥാനം
2011ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ഉത്തരവ്‌

സജി തടത്തിൽUpdated: Friday Jul 1, 2022

 

 
ചെറുതോണി
ബഫർസോൺ  ഒരു കി. മിറ്റർ  ആക്കണമെന്ന സുപ്രീംകോടതി വിധി 2019 ലെ സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന്റെ  പശ്ചാത്തലത്തിലാണെന്ന തെറ്റിദ്ധാരണ പരത്താൻ  വ്യാപക  ശ്രമം .  പിന്നിൽ ചില മാധ്യമങ്ങളും. ബഫർസോൺ നിർണയിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിധിയിൽ  വരുമെന്നതിനാൽ  ഫലപ്രദമായി ഇടപെടേണ്ടത് 
 പാർലമെന്റ് അംഗങ്ങൾ ആണെന്നുളള യാഥാർഥ്യം   വയനാട്ടിലെ പ്രതിഷേധത്തിലൂടെ പുറത്തു വന്നു. ബഫർസോൺ   പ്രശ്നത്തിൽ വയനാട് എംപിയെ ദേശീയ തലത്തിൽ തുറന്നു കാട്ടിയതോടെയാണ്   യുഡിഎഫ്  എംപിമാർക്ക് കവചം തീർക്കാൻ വ്യാജപ്രചരണവുമായി ചിലർ സംഘടിത മായി  ഇറങ്ങിയിരിക്കുന്നത്‌.    
  സുപ്രീംകോടതി വിധി 2011 ഫെബ്രുവരി  ഒമ്പതിലെ  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുളളതാണെന്ന്‌ ബോധപൂർവം മറച്ച്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ നീങ്ങുന്നു. ബഫർസോൺ 10 കി. മീറ്ററായി നിശ്ചയിച്ച് ഉത്തരവിറക്കിയത്‌ ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരിക്കെയാണ്‌.   അന്ന് കേരളത്തിൽ നിന്ന് എ കെ ആന്റണിയും കെ സി വേണുഗോപാലും ഉൾപ്പെടെ എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നു.  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും.  കേന്ദ്രം 10 കി. മീറ്റർ ബഫർസോൺ എന്ന  ഉത്തരവുമായ്  നിൽക്കുമ്പോഴാണ്  2019 ലെ എൽ ഡി എഫ് മന്ത്രിസഭാ യോഗം  പൂജ്യം മുതൽ ഒരു കി. മീറ്റർ വരെ  മതിയെന്ന് തീരുമാനിച്ചത്.  പൂജ്യം  മുതൽ ഒന്നു വരെയായി പരിഗണിച്ച് റിപ്പോർട്ട്‌  സമർപ്പിക്കാൻ  വനം വകുപ്പിന് നിർദേശം നൽകുന്ന തീരുമാനമാണ്   ഉണ്ടായത്. അങ്ങനെ തീരുമാനിച്ചില്ലെങ്കിൽ കേന്ദ്രം 10 കി. മീറ്റർ എന്നത് അടിച്ചേൽപ്പിക്കുമായിരുന്നു.  
  2019 ലെ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിപ്രകാരം ഇപ്പോൾ കേരളത്തിലും ബഫർസോൺ 10 കിലോമീറ്ററായേനെ.  പ്രത്യേക തീരുമാനം എടുക്കാതിരുന്ന സംസ്ഥാനങ്ങളിൽ  2011 ലെ കേന്ദ്ര തീരുമാനപ്രകാരം   10 കി. മീറ്റർ  നടപ്പാക്കണം എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുളളത്. ഇക്കാര്യങ്ങൾ മറച്ചാണ് ചിലർ തെറ്റിദ്ധാരണ പരത്തുന്നത്. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top