18 December Thursday
ഫസ്‌റ്റ്‌ബെൽ ഇന്നുമുതൽ

ഒന്നാം ക്ലാസിലേക്ക്‌ 5506 കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
 
ഇടുക്കി
മഴയുടെ അകമ്പടിയിൽ അക്ഷരമധുര നുകരാൻ തയ്യാറെടുത്ത്‌ കുരുന്നുകൾ. വിദ്യാലയമുറ്റങ്ങളിൽ കളിചിരികളുണരും. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് മണിയടിച്ചുണരാൻ ജില്ലയിലെ സ്‌കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ജില്ലാതല പ്രവേശനോത്സവം വ്യാഴാഴ്‌ച പണിക്കൻകുടി ഗവ.സ്‌കൂളിലാണ്‌. പുതിയൊരു അധ്യായന വർഷത്തിന്റെ ആരവങ്ങളുയരുന്നതിനൊപ്പം നാടും ഉണരും. പുത്തനുടുപ്പിട്ട് വർണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക
്കെത്തുന്ന ആയിരക്കണക്കിന് കുരുന്നുകൾക്കും അവരുടെ മാതാപിതാക്കൾക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയത്. ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്‌കൂളുകളിലായി നിലവിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 5506 കുട്ടികളാണ്. പ്രവേശന പ്രക്രിയ നടക്കുന്നതിനാൽ ഇനിയുംകൂടുതൽ പേർ അധ്യയന വർഷം സ്‌കൂളുകളിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.  
 ഏഴു വർഷങ്ങൾക്കിടെസംസ്ഥാനത്ത്‌ പൊതുവിദ്യാഭ്യാസ മേഖല അന്തർദേശീയ നിലവാരത്തിനൊപ്പം വളർന്നു. ഇല്ലായ്മയുടെ പര്യായമായിരുന്ന പല പൊതുവിദ്യാലയങ്ങളുമിന്ന് നാടിന്റെ അഭിമാനസ്ഥാപനങ്ങളായി. അത്യാധുനിക സൗകര്യങ്ങളും മികച്ച കെട്ടിടങ്ങളും ഹൈടെക് ക്ലാസ് മുറികളുമൊക്കെയായി പൊതുവിദ്യാഭ്യാസരംഗം മാറിയതോടെ അക്കാദമിക് മികവിലും വലിയ മുന്നേറ്റം സംഭവിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതാണ് വ്യക്തമാക്കുന്നത്.
ജില്ലാതല പ്രവേശനോത്സവം രാവിലെ ഒമ്പതിന്‌ പണിക്കൻകുടി ഗവ.സ്‌കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനാകും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ഷീബ ജോർജ് പ്രവേശനോത്സവ സന്ദേശം നൽകും. എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ രാജ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top