27 April Saturday

ബഗ്ഗി കാറിൽ ചുറ്റാം 
വരയാടുകളെ കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

മൂന്നാർ 

രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമല ഒന്നുമുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നു മുതൽ രണ്ട് മാസത്തേക്ക് രാജമല അടച്ചിരുന്നു. 107 കുഞ്ഞുങ്ങൾ ജനിച്ചതായി കണ്ടെത്തി. 

മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്. രാജമലയിലെത്തുന്ന സന്ദർശകർക്ക് അഞ്ചാം മൈലിൽനിന്ന്‌ താർ എൻഡ്‌ വരെ സഞ്ചരിക്കുന്നതിന് ബഗ്ഗി സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ചുപേർക്ക് യാത്ര ചെയ്യുന്നതിന് 7500 രൂപയാണ് നിരക്ക്. സന്ദർശകർക്ക് അഞ്ചാം മൈലിൽ എത്തിയും www.eravikulamnationalpark.in എന്ന മെയിലിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ അവസാനത്തോടെ വരയാടുകളുടെ കണക്കെടുപ്പ് നടക്കും.രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top