29 March Friday
കേന്ദ്ര അവ​ഗണന

സിപിഐ എം പ്രതിഷേധം നാടിന്റെയും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സിപിഐ എം കോലാനി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്‌മ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 
ഇടുക്കി
സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവ​ഗണനയ്‍ക്കെതിരെ സിപിഐ എം പ്രതിഷേധകൂട്ടായ്കൾ ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.  തൊടുപുഴ കോലാനിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. എ എൻ ചന്ദ്രബാബു അധ്യക്ഷനായി ആർ പ്രശോഭ്‌, കെ ആർ ഷാജി, കെ വി ജോയി, ആർ ഹരി, മെർളി രാജു, കവിത അജി, സിൽജോ ജോർജ്‌ എന്നിവർ സംസാരിച്ചു. 
ആനച്ചാലിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. പി ബി സജീവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, കെ ആർ ജയൻ, എം എം കുഞ്ഞുമോൻ, ലോക്കൽ സെക്രട്ടറി മനു തോമസ് എന്നിവർ സംസാരിച്ചു.
കരിങ്കുന്നത്ത് തൊടുപുഴ വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി സുലോചന അധ്യക്ഷയായി. ടിജു തങ്കച്ചൻ, കെ ജി ദിനകർ, എം ആർ സഹജൻ എന്നിവർ സംസാരിച്ചു. 
കൊന്നത്തടിയിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം കെ വി ശശി ഉദ്ഘാടനംചെയ്‍തു. രമ്യ റെനിഷ്, വി എം ബേബി, എ ബി സദാശിവൻ, കെ എ ബാബു എന്നിവർ സംസാരിച്ചു. കമ്പളികണ്ടത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, എം എൻ വിജയൻ, രഞ്ജിത്ത്, ഷാജി തോമസ് എന്നിവർ സംസാരിച്ചു. ബൈസൺവാലിയിൽ ജില്ലാ കമ്മറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനംചെയ്തു. ഷൈലജ സുരേന്ദ്രൻ, എം എൻ ഹരിക്കുട്ടൻ, എം പി പുഷ്പരാജൻ, പി എ സുരേന്ദ്രൻ, എം എസ് രാജു എന്നിവർ സംസാരിച്ചു. പൊട്ടൻകാട് എം എൻ ഹരിക്കുട്ടൻ ഉദ്ഘാടനംചെയ്തു. സുമ സുരേന്ദ്രൻ, വി പി ചാക്കോ, എൻ കെ ബിജു, ടി കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ഖജനാപ്പാറയിൽ ജില്ലാ കമ്മറ്റിയംഗം സുമ സുരേന്ദ്രൻ ഉദ്ഘാടനംചെയ്‍തു. പി രാജാറാം, എസ് ആണ്ടവർ, എസ് മുരുകൻ എന്നിവർ സംസാരിച്ചു. പാറത്തോട് ജില്ലാ സെക്രട്ടറിയറ്റം​ഗം ആർ തിലകൻ ഉദ്ഘാടനംചെയ്തു.  എൻ വി ബേബി, എം എൻ വിജയൻ എന്നിവർ സംസാരിച്ചു. മുല്ലക്കാനത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം ടി എം ജോൺ ഉദ്ഘാടനംചെയ്തു. വി എ കുഞ്ഞുമോൻ, പി ജി സുകുമാരൻ എന്നിവർ സംസാരിച്ചു.
ചക്കുപള്ളം ആറാം മൈലിൽ സിപി ഐ എം ജില്ലാകമ്മിറ്റി അംഗം കെ ആർ സോദരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിജു കൊല്ലമല അധ്യക്ഷനായി. യോഗത്തിൽ ഏരിയ സെക്രട്ടറി ടി എസ് ബിസി, കെ സോമശേഖരൻ, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു
മറയൂർ ഏരിയായിൽ കോവിൽക്കടവ് വെസ്റ്റിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആൻസി അനൂപ്‌, എ എസ് ശ്രീനിവാസൻ, എസ് ശിവൻ രാജ്,കാർത്ത്യയനി, കൊച്ചുത്രേസ്യ മാത്യൂ, എന്നിവർ സംസാരിച്ചു. കോവിൽക്കടവ് ഈസ്റ്റിൽ  സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനം ചെയ്തു. ടി ജി അനൂപ് കൂമാർ, കോച്ചുത്രേസ്യ മാത്യു, മീന രമേശ്, രാജ ശക്തിവേൽ എന്നിവർ സംസാരിച്ചു. മറയൂർ സൗത്ത് പള്ളനാട്ടിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യൂ ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, ചന്ദ്രൻരാജ, കൂട്ടിരാജ് ബാബു, ശ്രീമുരുകൻ, അംബിക രഞ്ചിത്ത്എന്നിവർ സംസാരിച്ചു. മറയൂർ നോർത്തിൽ ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, ആൻസി, ജെയിംസ് മാത്യൂ, എസ് അണ്ണാദുര എന്നിവർ സംസാരിച്ചു. കാന്തല്ലൂരിൽ എം ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. എ എസ് ശ്രീനിവാസൻ, പി ടി തങ്കച്ചൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു.
 ചിറ്റൂരിൽ ജില്ലാ കമ്മിറ്റിയംഗം ടി എം ജോൺ ഉത്ഘാടനം ചെയ്തു. എജി സുകമാരൻ അദ്ധ്യക്ഷനായി ടി ആർ സോമൻ എം ജി സുരേന്ദ്രൻ ടിെ കെ സന്തോഷ്. എന്നിവർ സംസാരിച്ചു. 
 ആനവിരട്ടി ഓടയ്ക്കസിറ്റിയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്തു. കെ കെ എബിൻ അധ്യക്ഷനായി.  സി എം നിസ്സാർ, മാത്യു ഫിലിപ്പ്, എം പി അലിയാർ, കെ വി ബേബി എന്നിവർ സംസാരിച്ചു
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top