25 April Thursday
കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് കൊടിയിറങ്ങി

ടൂറിസം ഫെസ്റ്റുകൾ പ്രധാന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കണം: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന്റെ സമാപന സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 
ഇടുക്കി
ടൂറിസം ഫെസ്റ്റുകൾ ജില്ലയിലെ മറ്റ്‌ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് എം എം മണി എംഎൽഎ. സഹകരണ സംഗമവും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
  തിരക്കേറിയ ജീവിതത്തിൽ വിനോദത്തിനുള്ള സൗകര്യം ഉണ്ടാകുമ്പോൾ മാനസികപിരിമുറക്കം കുറയും. കാൽവരിമൗണ്ട് ഫെസ്റ്റ്  പ്രാധാന്യത്തോടെ ജനങ്ങൾ ഏറ്റെടുത്തുവെന്നും സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് അധ്യക്ഷനായി. യുവജന കമീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യാതിഥിയായി. 
ചലച്ചിത്രനടൻ  പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയായിരുന്നു. ജയ ജയ ജയ ജയ ഹേ സിനിമ ടീം അംഗങ്ങളെയും ജില്ലയിലെ മികച്ച സഹകരണ സംഘങ്ങളെയും ആദരിച്ചു. 
കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ്‌ അനുമോൾ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഫെസ്റ്റ് കമ്മിറ്റി ജനറൽ കൺവീനർ റോമിയോ സെബാസ്റ്റ്യൻ, ത്രിതല പഞ്ചായത്തംഗങ്ങളായ സോണി ചൊള്ളാമഠം, ചിഞ്ചുമോൾ ബിനോയി, എം ജെ ജോൺ, ചെറിയാൻ കട്ടക്കയം, ഷേർലി ജോസഫ്, വി എൻ പ്രഹ്ലാദൻ, എൻ ആർ അജയൻ, റീന സണ്ണി, ജിന്റു ബിനോയ്, സെബിൻ വർക്കി, കാർഷിക കടാശ്വാസ കമീഷൻ അംഗം ജോസ് പാലത്തിനാൽ, ഫാ. ബിനോയി പാലക്കുഴ സി എം ഐ, ഫെസ്റ്റ് കമ്മിറ്റി കോ ഓർഡിനേറ്റർ ജോസഫ് കുര്യൻ ഏറമ്പടം, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 
തുടർന്ന് ഗായകരായ സീതാലക്ഷ്മി, കൗഷിക്, ആതിര മുരളി എന്നിവർ നയിച്ച സംഗീത മെഗാഷോയും അരങ്ങേറി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top