19 April Friday

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


കവളങ്ങാട്
സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന കനിവ് ഭവനത്തിന്റെ താക്കോൽ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപ്പെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ച്‌ അംഗം കിളിയേലിൽ സന്തോഷിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്‌. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി എം കണ്ണൻ അധ്യക്ഷനായി.

കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ആന്റണി ജോൺ എംഎൽഎ, ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്‌, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top