02 June Friday

കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക്‌
വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


കൊച്ചി
ജവാഹർലാൽ നെഹ്‌റു ദേശീയ ശാസ്ത്ര, ഗണിത, പരിസ്ഥിതി മേളയുടെ (ജെഎൻഎൻഎസ്എംഇഇ) പേര് രാഷ്ട്രീയ ബാൽ വൈജ്ഞാനിക് പ്രദർശനി (ആർബിവിപി) എന്നാക്കുന്നതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ പ്രജിത് കെ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അർജുൻ അധ്യക്ഷനായി. കളമശേരിയിൽ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ വി അഭിജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ആർ ഹേമന്ത്, ടി ആർ ജിഷ്ണു, കളമശേരി ഏരിയ പ്രസിഡന്റ്‌ എസ് ദേവരാജൻ, സെക്രട്ടറി ടി എം അഘേന്ദ്ര എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top