26 April Friday

അഴിമതി, കൈക്കൂലി: പഞ്ചായത്ത് ഓഫീസിനുമുന്നിൽ 
ഡിവൈഎഫ്ഐയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


മൂവാറ്റുപുഴ
പായിപ്ര പഞ്ചായത്ത് ഓഫീസ് അഴിമതിക്കാരുടെയും, കൈക്കൂലിക്കാരുടെയും കേന്ദ്രമായെന്നാരോപിച്ച് ഡിവൈഎഫ്ഐ പായിപ്ര മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിലേക്ക്‌ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. പായിപ്ര സ്വദേശിയില്‍നിന്ന്‌ ബില്‍ഡിങ്‌ പെര്‍മിറ്റിനായി കൈക്കൂലി വാങ്ങിയതിന്‌ ഓവര്‍സിയറെ കഴിഞ്ഞദിവസം വിജിലന്‍സ് പിടികൂടിയിരുന്നു.

പായിപ്ര കവലയില്‍നിന്ന് തുടങ്ങിയ പ്രകടനം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമാപിച്ചു. പ്രതിഷേധ ധര്‍ണ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പായിപ്ര മേഖലാ പ്രസിഡന്റ് അജിന്‍ അശോകന്‍ അധ്യക്ഷനായി. മേഖലാ സെക്രട്ടറി അന്‍സില്‍ മുഹമ്മദ്, പഞ്ചായത്ത് അംഗം എ ടി സുരേന്ദ്രന്‍, സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം കെ എ നാസര്‍, മുഹമ്മദ് ലാല്‍, കെ അമിത് എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top