20 April Saturday

കൊച്ചി നഗരസഭാ ബജറ്റ്‌ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023



കൊച്ചി
തുടർച്ചയായ പ്രതിപക്ഷബഹളത്തിനിടയിൽ കൊച്ചി കോർപറേഷന്റെ 2023–-24 വർഷത്തെ ബജറ്റ്‌ പാസാക്കി. 1115.66 കോടി വരവും 1075.30 കോടി ചെലവും 40.36 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. വാർഷിക പദ്ധതിരൂപീകരണം ബഹിഷ്‌കരിച്ച ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം, ബജറ്റ്‌ അവതരണവും ചർച്ചയും തടസ്സപ്പെടുത്താനും ശ്രമിച്ചിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കും പ്രതിപക്ഷത്തിന്റെ നിസ്സഹകരണത്തിനും ഇടയിലാണ്‌ വാർഷികപദ്ധതി രൂപീകരിക്കാനും ബജറ്റ്‌ നടപടികൾ വിജയകരമായി പൂർത്തിയാക്കാനുമായതെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു.

ബജറ്റ്‌ പാസാക്കാൻ വ്യാഴാഴ്‌ച ചേർന്ന കൗൺസിലും തടസ്സപ്പെടുത്താൻ യുഡിഎഫ്‌ ശ്രമിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ മേയറുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പതിവുപോലെ ബഹളം തുടങ്ങി. അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾകൂടി ഉൾപ്പെടുത്തി ബജറ്റ്‌ അംഗീകരിച്ചതായി ഡെപ്യൂട്ടി മേയർ പ്രഖ്യാപിച്ചതോടെ അഞ്ചു മിനിറ്റിനുള്ളിൽ നടപടികൾ അവസാനിപ്പിച്ച്‌ കൗൺസിൽ പിരിഞ്ഞു. പ്രതിസന്ധികൾക്കിടയിലും പദ്ധതിരൂപീകരണവും ബജറ്റ്‌ തയ്യാറാക്കലും വിജയകരമാക്കാൻ പരിശ്രമിച്ച ഡെപ്യൂട്ടി മേയറെയും വികസന സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്‌ ഉൾപ്പെടെയുള്ളവരെയും മേയർ അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top