കൊച്ചി
നമുക്ക് ലോകത്തെ മനസ്സിലാക്കാനും ലോകത്തിന് നമ്മെ അറിയാനുമുള്ള അവസരമാണ് കൊച്ചി–-മുസിരിസ് ബിനാലെ തുറന്നിട്ടുള്ളതെന്ന് ബിനാലെ വേദികൾ സന്ദർശിച്ച വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഭാര്യ വാണി കേസരിക്കൊപ്പമാണ് അദ്ദേഹം പ്രദർശനം കാണാനെത്തിയത്.
‘നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയംതന്നെ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. വെനീസ് ബിനാലെയോട് കിടപിടിക്കാവുന്നതായി കൊച്ചി ബിനാലെ വളർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെയും സംഘത്തെയും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു. പ്രദർശനവേദിയിൽ കണ്ടുമുട്ടിയ ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനുമായി മന്ത്രി കുശലം പങ്കിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..