02 July Wednesday

മന്ത്രി പി രാജീവിന്റെ മകൾ ഹരിതയ്‌ക്ക്‌ എച്ച്എംയുഎന്നിൽ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


കൊച്ചി
ബോസ്റ്റണിൽ നടന്ന ഹാർവാർഡ് മോഡൽ യുഎന്നിൽ (എച്ച്എംയുഎൻ) വ്യവസായമന്ത്രി പി രാജീവിന്റെ മകൾ ഹരിത രാജീവിന് മികച്ച പ്രകടനത്തിനുള്ള അവാർഡ്‌. നൂറോളം രാജ്യങ്ങളിൽനിന്നായി ആയിരത്തിലേറെ കുട്ടികളാണ്‌ ഹാർവാർഡ് മോഡൽ യുഎന്നിൽ പങ്കെടുത്തത്‌. കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ ഹരിത, അൾജീരിയയെയാണ്‌ പ്രതിനിധാനംചെയ്‌തത്‌.

ആറാംക്ലാസ് മുതൽ മോഡൽ യുഎന്നിൽ (എംയുഎൻ) ഹരിത പങ്കെടുക്കാറുണ്ട്. സ്കൂളിലെ എംയുഎൻ ക്ലബ്ബിലും സജീവം. സ്കൂളിൽനിന്നാണ്‌ എച്ച്എംയുഎന്നിൽ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അപേക്ഷ നൽകിയത്‌. 2013ൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത്‌ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുമ്പോൾ ഗാലറിയിലിരുന്ന ആറുവയസ്സുകാരി സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും ഹാർവാർഡ് വരെയെത്തി അംഗീകാരം നേടിയിരിക്കുന്നുവെന്ന്‌ ഹരിതയെ അഭിനന്ദിച്ച്‌ മന്ത്രി പി രാജീവ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top