20 April Saturday

ഗാന്ധിഘാതകർക്കെതിരെ യുവതയുടെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ഡിവൈഎഫ്‌ഐ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി
"രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധമുയർത്തുക' മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്കിൽ ആയവന കാലാമ്പൂർ കവലയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. റിയാസ് ഖാൻ അധ്യക്ഷനായി. കളമശേരിയിൽ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. എ കെ സിബിൻ അധ്യക്ഷനായി. അങ്കമാലിയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. റോജീസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. പെരുമ്പാവൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. പി എ അഷ്‌കർ അധ്യക്ഷനായി. എറണാകുളത്ത്‌ മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. മനു ശങ്കർ അധ്യക്ഷനായി. കോലഞ്ചേരിയിൽ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.

വിഷ്ണു ജയകുമാർ അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈശാഖ് മോഹൻ അധ്യക്ഷനായി. പള്ളുരുത്തിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി കിരൺരാജ് ഉദ്ഘാടനം ചെയ്തു. വി എ ശ്രീകുമാർ അധ്യക്ഷനായി. തൃക്കാക്കരയിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. പി ബി ദിലീപ് അധ്യക്ഷനായി. ആലുവയിൽ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. എം എ ഷെഫീഖ്‌ അധ്യക്ഷനായി. കൂത്താട്ടുകുളത്ത്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി എ അബ്ദുൾ സമദ് ഉദ്‌ഘാടനം ചെയ്തു. എസ് കൃഷ്ണദാസ് അധ്യക്ഷനായി.  

പറവൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ബി എ സന്ദീപ് അധ്യക്ഷനായി. വൈപ്പിനിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ സി അരുൺകുമാർ  ഉദ്‌ഘാടനം ചെയ്തു. എൻ എസ്‌ സൂരജ്‌ അധ്യക്ഷനായി. കവളങ്ങാട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് രാജ് അധ്യക്ഷനായി.

കോതമംഗലത്ത്‌ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബെന്നി കുടുത്തുരുത്തി ഉദ്‌ഘാടനം ചെയ്തു.കൊച്ചിയിൽ ജില്ലാ കമ്മിറ്റി അംഗം അർജുൻ ബാബു ഉദ്‌ഘാടനം ചെയ്തു. സാഞ്ചസ്‌ റാഫേൽ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top