29 March Friday

അജയ്യം, അതുല്യം എസ്‌എഫ്‌ഐ; 48ൽ 40

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


കൊച്ചി
ക്യാമ്പസുകൾ ഹൃദയത്തോടുചേർത്ത എസ്‌എഫ്‌ഐക്ക്‌ എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 48ൽ 40 കോളേജുകൾ എസ്‌എഫ്‌ഐ നേടി. വലത്‌–-വർഗീയ രാഷ്ട്രീയത്തിന്‌ ഇടമില്ലെന്ന കലാലയങ്ങളുടെ പ്രഖ്യാപനമായി തകർപ്പൻ ജയം. 17 കോളേജുകളിൽ എതിരില്ലാതെയാണ്‌ ജയം.

എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ്‌ ആൽബർട്സ് കോളേജ്, കൊച്ചിൻ കോളേജ്, പള്ളുരുത്തി അക്വിനാസ് കോളേജ്, സിയന്ന കോളേജ്, മുളന്തുരുത്തി നിർമല കോളേജ്, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, പൂത്തോട്ട എസ്എസ്‌ കോളേജ്, പൂത്തോട്ട എസ്‌എൻഎൽസി, തൃപ്പൂണിത്തുറ ആർഎൽവി കോളേജ്, തൃപ്പൂണിത്തുറ ഗവ.ആർട്സ് കോളേജ്, മൂവാറ്റുപുഴ അറഫ കോളേജ്, മൂവാറ്റുപുഴ സെന്റ് ജോർജ് കോളേജ്, പിറവം ബിപിസി കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, കോലഞ്ചേരി എസ്എസ്‌വി കോളേജ്, കോലഞ്ചേരി കൊച്ചിൻ കോളേജ്, തൃക്കാക്കര കെഎംഎം കോളേജ്, ഇടപ്പള്ളി സ്റ്റാസ് കോളേജ്, കോതമംഗലം എംഎ കോളേജ്, മാർ ഏലിയാസ് കോളേജ്, കോതമംഗലം ഐജിസി, മൗണ്ട്‌ കാർമൽ കോളേജ്, കോതമംഗലം ഐഎംപിസി, പെരുമ്പാവൂർ സെന്റ് കുര്യാക്കോസ് കോളേജ്, കുന്നുകര എംഇഎസ്‌, ചൂണ്ടി ഭാരത്‌മാതാ ലോ കോളേജ്, എടത്തല എംഇഎസ്, അങ്കമാലി വൈഎംസിഎ കോളേജ്, അങ്കമാലി സെന്റ് ആൻസ് കോളേജ്, മാല്യങ്കര എസ്എൻഎം, ഐഎച്ച്ആർഡി കോളേജ്, പ്രെസന്റേഷൻ കോളേജ്, വൈപ്പിൻ ഗവ. കോളേജ്, ആലുവ എസ്എൻ കോളേജ്, ആലുവ കെഎംഎം എന്നിവിടങ്ങളിൽ എസ്എഫ്ഐ ഉജ്വലജയം നേടി.

രക്തസാക്ഷി അഭിമന്യുവിന്റെ കലാലയം, എറണാകുളം മഹാരാജാസ് വീണ്ടും ചുവന്നു. മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐയുടെ വിജയക്കൊടി പാറി. ടി എസ്‌ ശ്രീകാന്താണ്‌ ചെയർമാൻ. എം ആതിര (വൈസ്‌ ചെയർപേഴ്‌സൺ), എസ്‌ എസ്‌ റൂബി (ജനറൽ സെക്രട്ടറി), കെ നവനീത്‌, കെ കെ അമൽ (യുയുസിമാർ), ബി പ്രകൃതി, വി വിപഞ്ചിക (വനിതാ പ്രതിനിധികൾ), കെ എസ്‌ ശ്രീഹരി (ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി), തമീം റഹ്മാൻ (മാഗസിൻ എഡിറ്റർ).

മൂന്ന്‌ കോളേജുകൾ കെഎസ്‌യുവിൽനിന്ന്‌ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. എറണാകുളം ഗവ. ലോ കോളേജ്‌, ചൂണ്ടി ഭാരത്‌മാത ലോ കോളേജ്‌, പെരുമ്പാവൂർ സെന്റ്‌ കുര്യാക്കോസ്‌ കോളേജ്‌ എന്നിവയാണ്‌ തിരിച്ചുപിടിച്ചത്‌. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top