26 April Friday

നാട്‌ പറയുന്നു; 
ചേർത്തുനിർത്തിയവർക്ക്‌ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


വൈറ്റില
പ്രളയത്തിലും കോവിഡുകാലത്തും ചേർത്തുനിർത്തിയ എൽഡിഎഫ് സർക്കാരിനുള്ള പിന്തുണയാണ്‌ ഞങ്ങളുടെ വോട്ട്‌– സൗത്ത് റെയിൽവേ സ്‌റ്റേഷൻ കർഷക റോഡിലെ ഓട്ടോസ്റ്റാൻഡിൽ വോട്ടഭ്യർഥിച്ചെത്തിയ നഗരസഭ 63–-ാംഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ബിന്ദു ശിവനോട്‌ തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു. പിണറായി സർക്കാരിലും മേയറിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്.

പി ആൻഡ് ടി കോളിനിയിലെ 83 വീട്ടുകാരെ മുണ്ടംവേലിയിൽ ജിസിഡിഎ അനുവദിച്ച സ്ഥലത്തേക്ക് വീട് നിർമിച്ച് മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചത് പുതിയ കൗൺസിൽ വന്നശേഷമാണ്. 10 വർഷമാണ് യുഡിഎഫ് പാഴാക്കിയത്. ഞങ്ങളുടെ വോട്ട് എൽഡിഎഫിനുതന്നെയെന്ന്‌ ഓട്ടോഡ്രൈവർ പി ആൻഡ് ടി കോളനിയിൽ താമസിക്കുന്ന സിബിൻ പറഞ്ഞു.

ലൈഫ് പദ്ധതിപ്രകാരം വീട് പണിയാൻ അനുമതി കിട്ടിയത് കെ കെ ശിവൻ കൗൺസിലറായ ശേഷമാണെന്ന്‌ ഉദയ കോളനിയിൽ താമസിക്കുന്ന സി ആർ പ്രസാദ് പറഞ്ഞു. മഴക്കാലത്ത്‌ ഉദയ കോളനിയിലും പി ആൻഡ് ടി കോളനിയിലും വീടുകളിൽ വെള്ളം കയറിയപ്പോൾ അന്നത്തെ മേയർ സൗമിനി ജയിൻ തിരിഞ്ഞുനോക്കിയില്ല. അന്നത്തെ കഷ്ടപ്പാടുകളും മറക്കില്ല. അന്നെല്ലാം ഞങ്ങളെ സഹായിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണെന്ന്‌ ഡ്രൈവർ സലാം പറഞ്ഞു. കെ കെ ശിവൻ കൗൺസിലറായിരുന്നപ്പോൾ പതിവായി കോളനിയിൽ എത്തുമായിരുന്നു.

സുഖമില്ലാത്ത രോഗികൾക്ക് ചികിത്സാ സഹായങ്ങൾ വാങ്ങിത്തരും. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച ശിവൻ ചേട്ടനെ മറക്കാനാകില്ല. ശിവൻ ചേട്ടന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഗാന്ധിനഗറിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്ന്‌ ഡ്രൈവർ പ്രദീപ് പറഞ്ഞു. തിങ്കളാഴ്ച കതൃക്കടവ്, സിബിഐ റോഡ്‌, മാതാനഗർ എന്നിവിടങ്ങളിൽ സ്ഥാനാർഥി ഭവനസന്ദർശനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top