മട്ടാഞ്ചേരി
കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിലെ ഭവനരഹിതർക്കായുള്ള തുരുത്തി റേ ഭവന പദ്ധതിയുടെ രണ്ടാം ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 11 നിലയിൽ 199 ഫ്ലാറ്റുകളാണ് ഇവിടെ നിർമിക്കുന്നത്. പദ്ധതിയുടെ ഒന്നാം ടവറിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. റേ പദ്ധതിപ്രകാരമാണ് നിർമാണമെങ്കിലും ഇപ്പോൾ കൊച്ചി സ്മാർട്ട് സിറ്റി മിഷനും നടത്തിപ്പിൽ പങ്കാളിയാണ്. നഗരസഭയുടെ അധീനതയിലുള്ള ഒരേക്കർ ഭൂമിയിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്.
ഇഴഞ്ഞുനീങ്ങിയിരുന്ന പദ്ധതിക്ക്, പുതിയ നഗരസഭ ഭരണസമിതി വന്നശേഷമാണ് ജീവൻ വച്ചത്. മേയർ എം അനിൽകുമാർ അധികാരമേറ്റശേഷം ആദ്യം സന്ദർശിച്ചതും പദ്ധതിപ്രദേശമായിരുന്നു. രണ്ടാംടവറിന്റെ നിർമാണത്തിന് 38 കോടി രൂപയാണ് ചെലവ് വരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..