കൊച്ചി
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ഡിടിപിസിയും ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റും ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു.
എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എറണാകുളം ഗവ. നഴ്സിങ് സ്കൂൾ ഒന്നാംസ്ഥാനവും സുധീന്ദ്ര നഴ്സിങ് കോളേജ് രണ്ടാംസ്ഥാനവും ഗവ. ലോ കോളേജ് മൂന്നാംസ്ഥാനവും നേടി. ബുധനാഴ്ച കുഫോസിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം ബുധൻ പകൽ 11ന് കുഫോസിൽ വൈസ് ചാൻസലർ ഡോ. റിജി ജോൺ നിർവഹിക്കും. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷയാകും. വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ചൊവ്വ വൈകിട്ട് ആറിന് ദീപം തെളിക്കും. ജില്ലയുടെ വിവിധഭാഗങ്ങളിൽ ബോധവൽക്കരണ കിയോസ്കുകൾ സ്ഥാപിച്ച് ക്ലാസുകൾ, സ്ക്രീനിങ്, കൗൺസലിങ് തുടങ്ങിയവ സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..