06 December Wednesday

പിഴ റോഡ് സുരക്ഷയ്ക്ക് :
 ട്രാൻസ്പോർട്ട് കമീഷണർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


കൊച്ചി
ഗതാഗതനിയമങ്ങൾ തെറ്റിച്ചാൽ പിഴ ഈടാക്കാൻ ടാർഗറ്റ് നൽകുന്നത് സർക്കാരിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണെന്നും ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത് പറഞ്ഞു. മോട്ടോർവാഹനവകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്, ഫസ്റ്റ് എയ്‌ഡ് എന്നിവയുടെ സഹകരണത്തോടെ എറണാകുളം സെന്റ്‌ തെരേസാസ് കോളേജിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​എഐ കാമറ സ്ഥാപിച്ചതിനുശേഷം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതുവഴി അപകടമരണങ്ങൾ കുറയ്‌ക്കാൻ കഴിയും. മരണത്തെക്കാൾ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റു കിടപ്പിലാകുന്നതാണ്. അവരെ പരിചരിക്കുന്നതിനെക്കാൾ ബുദ്ധിമുട്ട് അവർക്ക് മാനസികപിന്തുണ നൽകാനായിരിക്കും. റോഡപകടങ്ങൾ പരമാവധി കുറച്ച്‌ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് അ‌ദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണിന് സ്ക്രീൻ ഗാർഡിന്റെ സംരക്ഷണം നൽകുന്ന നമ്മളിൽ പലരും ഹെൽമെറ്റ് വയ്ക്കാൻ മനസ്സ്‌ കാണിക്കുന്നില്ലെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ഷെയ്ൻ നിഗം പറഞ്ഞു.  സെൽഫ് ലൗ, സെൽഫ് കെയർ എന്നീ കാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കണമെന്നും അ‌ദ്ദേഹം പറഞ്ഞു. നടിയും സിനിമാനിർമാതാവുമായ സാന്ദ്ര തോമസ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂവാറ്റുപുഴയിൽനിന്ന് തുടങ്ങിയ ദീപശിഖാപ്രയാണം നിർമല കോളേജ് പ്രിൻസിപ്പൽ കെ വി തോമസിൽനിന്ന്‌ സെന്റ്‌ തെരേസാസ് കോളേജ് ചെയർപേഴ്സൺ നിഖിത നായർ ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top