കൊച്ചി
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടറിൽ വെള്ളിയാഴ്‌ച എത്തിയവർ കനത്ത മഴയിലും വെള്ളക്കെട്ടിലും വലഞ്ഞു. ടിക്കറ്റ് കൗണ്ടറിന് മേൽക്കൂരയില്ലാത്തതും സമീപത്തെ വെള്ളക്കെട്ടുമാണ് യാത്രക്കാരെ വലച്ചത്.
വരിനീണ്ടതോടെ കനത്ത മഴയിൽ നിന്നാണ് പലരും ടിക്കറ്റെടുത്തത്. സ്‌റ്റേഷന്റെ പുനരുദ്ധാരണം നടക്കുന്നതിനാൽ ഒരുമാസംമുമ്പാണ് ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയത്. ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് വരി ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..