08 December Friday

സാന്ത്വന ഫണ്ട് സമാഹരണം: 
കൂപ്പൺ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


വൈപ്പിൻ
"കൈകോർക്കാം സാന്ത്വനമേകാം' എന്ന മുദ്രാവാക്യവുമായി കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ വൈപ്പിൻ ഏരിയ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ത്വന ഫണ്ട് സമാഹരിക്കുന്നു. ധനസമാഹരണത്തിനുള്ള 100 രൂപയുടെ കൂപ്പൺ വിതരണം നടൻ മജീദ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം മിനി ഫിഷിങ് ഹാർബറിലെ തൊഴിലാളികൾക്കുവേണ്ടി എ എസ് രതീഷ് കൂപ്പൺ ഏറ്റുവാങ്ങി.

ചെറായിയിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്റർ, ഹോം കെയർ പ്രവർത്തനത്തിന് വാഹനസൗകര്യം ഏർപ്പെടുത്തൽ, പാലിയേറ്റീവ് ‌പരിചരണ ഉപകരണങ്ങൾ വാങ്ങല്‍ എന്നിവയ്ക്കാണ് ഫണ്ട് സമാഹരിക്കുന്നത്.  നവംബർ 14ന് കൂപ്പണ്‍ നറുക്കെടുക്കും. കനിവ് ജില്ലാ സൊസൈറ്റി സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി ബി സജീവൻ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി കെ എ സാജിത്, ട്രഷറർ പി എ ഓമന, കെ യു ജീവൻമിത്ര, കെ ജെ ആൽബി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top