അങ്കമാലി
കറുകുറ്റി പഞ്ചായത്തിൽ വനിത–-ശിശു വികസനവകുപ്പും ഐസിഡിഎസും ചേര്‍ന്ന് പഞ്ചായത്ത് ഹാളിൽ പോഷൻ മാഹ് 2023 സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ മേരി ആന്റണി അധ്യക്ഷയായി. അംഗങ്ങളായ കെ പി അയ്യപ്പൻ, ജോണി മൈപ്പൻ, റോസിലി മൈക്കിൾ, റോസി പോൾ, സെക്രട്ടറി നൈറ്റോ അരീക്കൽ, സിഡിപിഒ സൗമ്യ വർഗീസ്, ഐസിഡിഎസ് സൂപ്പർവൈസർ പ്രിയ പി ശങ്കുണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ എന്നിവർ സംസാരിച്ചു.
പോഷൻ പ്രതിജ്ഞ, അമ്മമാരുടെ നേതൃത്വത്തിൽ പോഷകസമൃദ്ധ ഭക്ഷണങ്ങളുടെ മത്സരം എന്നിവ നടന്നു. പോഷകാഹാരപ്രദർശനവും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..