കൊച്ചി
സംസ്ഥാനത്തെ ആദ്യത്തെ എൽപിജി ഇറക്കുമതി ടെർമിനലിൽ പരീക്ഷണാർഥം കപ്പലെത്തി. ടെർമിനലിന്റെ നിർമാണം കൊച്ചി പുതുവൈപ്പിൽ പൂർത്തിയായതോടെയാണ് വെള്ളി വൈകിട്ട് 6.30ന് ചെഷെയർ എന്ന സൗദി അറേബ്യൻ കപ്പൽ ജെട്ടിയിൽ എത്തിയത്. എൽപിജി ഘടകങ്ങളുമായെത്തിയ കപ്പൽ ഒക്‌ടോബർ മൂന്നിന് മടങ്ങും.
ഇന്ത്യൻ ഓയിൽ കോർപറേഷനാണ് 700 കോടിയിലേറെ നിക്ഷേപത്തിൽ എൽപിജി ഇറക്കുമതി ടെർമിനൽ സ്ഥാപിച്ചത്. ഇതോടെ എൽഎൻജി ടെർമിനലും എൽപിജി ടെർമിനലുമുള്ള അപൂർവം നഗരങ്ങളിലൊന്നായി എറണാകുളം മാറി. കേരളത്തിൽ എൽപിജി ലഭ്യത ഇതോടെ എളുപ്പമാകും.
പ്രതിഷേധത്തെ തുടർന്ന് ഒരുഘട്ടത്തിൽ ഉപേക്ഷിക്കുമെന്ന നിലയിൽവരെ എത്തിയ പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം മുന്നോട്ടുപോയത്. പുതിയ എൽപിജി ഇറക്കുമതി ടെർമിനലിൽനിന്ന് തമിഴ്നാട്ടിലെ സേലത്തേക്കുള്ള കൊച്ചി–-സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിക്കും ഇതോടെ വേഗംകൂടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..