പെരുമ്പാവൂർ
ഒക്കൽ പഞ്ചായത്തിലെ ആന്റോപുരം–---കൊടുവേലിപ്പടി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. 2018ലെ പ്രളയത്തിൽ പൂർണമായും തകർന്ന റോഡ് നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതി അംഗങ്ങൾ ഈ തുക പ്രളയം ബാധിക്കാത്ത പ്രദേശത്ത് വകമാറ്റി ചെലവഴിച്ചു. ഇതേ റോഡിന് ജില്ലാപഞ്ചായത്തിൽനിന്ന് ലഭിച്ച ഫണ്ടും നവീകരണത്തിന് ഉപയോഗിച്ചില്ല. ഈ തുക ഉപയോഗിച്ച് മറ്റൊരു റോഡും ഒരു പഞ്ചായത്ത് അംഗത്തിന്റെ വീടിനുമുന്നിലെ റോഡും നവീകരിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ എം കൊടുവേലിപ്പടി ബ്രാഞ്ച് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..