25 April Thursday

ലൈഫ് മിഷന്‍: ഈ വര്‍ഷം 1,60,000 നിർമിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കുന്നുകരയില്‍ 51 കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രേഖവിതരണത്തിന്റെ ഭാഗമായി ചാലാക്ക സ്വദേശി കെ ഡി പീറ്ററിന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും രേഖ നല്‍കുന്നു

നെടുമ്പാശേരി
സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം ലൈഫ് മിഷൻ ഭവനപദ്ധതി വഴി 1,60,000 വീടുകൾ നിർമിക്കുമെന്ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. കുന്നുകര പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ 51 ഭൂരഹിതർക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശരേഖകൾ കൈമാറുകയായിരുന്നു മന്ത്രി. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി 6.4 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചു. 19 പേർക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴിയും 32 പേർക്ക് കുന്നുകര പഞ്ചായത്തിന്റെ പ്ലാൻഫണ്ട്, ബ്ലോക്ക് പഞ്ചായത്ത്–-ജില്ലാപഞ്ചായത്ത് എന്നിവയുടെ എസ്‌സി ഫണ്ട്‌ എന്നിവ ഉപയോഗിച്ചുമാണ് ഭൂമി വാങ്ങിയത്. രജിസ്‌ട്രേഷനും അനുബന്ധ നടപടികൾക്കും സഹായിച്ചത്‌ ശ്രീനാരായണ മെഡിക്കൽ കോളേജാണ്.
ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഹൈബി ഈഡൻ എംപി കേരളോത്സവ വിജയികൾക്കുള്ള സമ്മാനം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജോർജ് സ്ലീബ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എസ് ജയകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top