19 December Friday

മറൈൻഡ്രൈവിലെ രാത്രിനിയന്ത്രണം :
 ഒക്‌ടോബർ 25ന്‌ അവലോകനയോഗം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


കൊച്ചി
മറൈൻഡ്രൈവിലെ രാത്രിനിയന്ത്രണം സംബന്ധിച്ച്‌ ഒക്‌ടോബർ 25ന്‌ നടക്കുന്ന അവലോകനയോഗത്തിൽ തീരുമാനമെടുക്കുമെന്ന്‌ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയത്‌ ആരുടെയും സ്വാതന്ത്ര്യം ഹനിക്കാൻ ഉദ്ദേശിച്ചല്ല. പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതാണെന്നും ചന്ദ്രൻപിള്ള പറഞ്ഞു.

കൊച്ചി കോർപറേഷൻ, ജിഡിസിഎ പ്രതിനിധികൾ, പൊലീസ്‌, ബോട്ട്‌ ഉടമകൾ, വ്യാപാരി–-വ്യവസായി പ്രതിനിധികൾ എന്നിവരടക്കം 25ലെ യോഗത്തിൽ പങ്കെടുക്കും. കൊച്ചിയിലെ ഏറ്റവും ആകർഷകമായ സ്ഥലമാണ്‌ മറൈൻ ഡ്രൈവ്. പക്ഷേ, അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. തൽക്കാലം ഒരുമാസത്തേക്കാണ് നിയന്ത്രണം.

പ്രദേശം മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കും. വെളിച്ചക്കുറവ് പരിഹരിക്കേണ്ടതുണ്ട്. പൊലീസ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. പൊലീസ്‌ അല്ലാത്ത മറ്റ്‌ ഏജൻസികളെയും സുരക്ഷാപരിശോധനയ്‌ക്ക്‌ നിയോഗിക്കുന്നത്‌ പരിഗണിക്കും. വിമുക്തഭടന്മാർ ഉൾപ്പെടെയുള്ളവരെയും പരിഗണിക്കുന്നുണ്ട്‌. ബോട്ടുകളുടെ യാത്രയ്‌ക്ക്‌ കോസ്റ്റ്ഗാർഡുമായി ചേർന്ന് നിരീക്ഷണം ഏർപ്പെടുത്തണം. അനധികൃത കച്ചവടം പൂർണമായും ഒഴിവാക്കും.

കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തും. രാജേന്ദ്രമൈതാനത്ത് പെറ്റ് കോർണർ അനുവദിച്ചെങ്കിലും പരിസരം വൃത്തിഹീനമാക്കാൻ ആരെയും അനുവദിക്കില്ല. പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം വൈകില്ലെന്നും കെ ചന്ദ്രൻപിള്ള പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top