കോതമംഗലം
അഭിലാഷ് ചികിത്സാസഹായനിധി രൂപീകരിച്ചു. ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെല്ലിക്കുഴി കീരംപാറ വീട്ടിൽ അഭിലാഷിനാണ് (38) തൃക്കാരിയൂർ ഐശ്വര്യനഗറിൽ ചികിത്സാസഹായനിധി രൂപീകരിച്ചത്. വാർഡ് അംഗം അരുൺ ഗോവിന്ദൻ അധ്യക്ഷനായി. ആന്റണി ജോൺ എംഎൽഎ ചെയർമാനായാണ് സഹായനിധിസമിതി. കെ ജി ചന്ദ്രബോസ്, കെ എൻ ജയചന്ദ്രൻ, കെ ജി ഷാജി, ഓമന മനോഹരൻ, മിനി മധു, വി കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷൻ ആദ്യഘട്ടത്തിൽ സമാഹരിച്ച 50,000 രൂപ ഭാരവാഹികളായ ഓമന മനോഹരൻ, മിനി മധു എന്നിവർ ചേർന്ന് എംഎൽഎക്ക് കൈമാറി. ചികിത്സാസഹായനിധി ബാങ്ക് അക്കൗണ്ട് അഭിലാഷിന്റെ അമ്മ രാജമ്മ ശേഖരന്റെ പേരിലുള്ള എസ്ബിഐ കോതമംഗലം ബ്രാഞ്ചിലാണ്. അക്കൗണ്ട് നമ്പർ: 67347968833, ഐഎഫ്‌എസ്‌സി: SBIN0070149, ഫോൺപേ: 9961238167.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..