നെടുമ്പാശേരി
കൊച്ചിയിൽ വിമാനമിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ ഫഹദ് (സലാം–-27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
വ്യാഴം പുലർച്ചെ ദുബായിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യുവതിയുടെ പക്കലുണ്ടായിരുന്ന നാല് ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. കാറിലെത്തിയ പ്രതികൾ ഇവരെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എസ്ഐമാരായ കെ രാജേഷ് കുമാർ, സി ആർ ഹരിദാസ്, എൽദോ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..